പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷ കാലയള വില്‍ പാലക്കാട് ജില്ലയില്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്ത നങ്ങള്‍ ഉള്‍പ്പെടുത്തി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃ ത്വത്തില്‍ ‘അഞ്ചു വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം’ എന്ന പേരി ല്‍ സംഘടിപ്പിക്കുന്ന ഫോട്ടോ-പോസ്റ്റര്‍ പ്രദര്‍ശനം, പപ്പറ്റ് ഷോ എന്നി വയ്ക്ക് തുടക്കമായി. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ ആരം ഭിച്ച പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. കിഫ്ബി, പ്ലാന്‍ ഫണ്ടുകള്‍, മറ്റു സര്‍ക്കാര്‍ പദ്ധതി കള്‍ എന്നിവയിലൂടെ സര്‍ക്കാര്‍ നടപ്പിലാക്കിയ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഇത്തരത്തിലുള്ള പ്രദര്‍ശനങ്ങള്‍ അനിവാര്യമാണെന്ന് അവര്‍ ഉദ്ഘാടന പ്രസംഗത്തി ല്‍ പറഞ്ഞു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.സേതു മാധവന്‍ അധ്യക്ഷനായി.
പ്രദര്‍ശനത്തിനോടനുബന്ധിച്ച് കേന്ദ്രസംഗീത നാടക അക്കാദമി യു ടെ ഉസ്താദ് ബിസ്മില്ലാ ഖാന്‍ പുരസ്‌ക്കാര ജേതാവും പത്മശ്രീ രാമചന്ദ്ര പുലവരുടെ മകനുമായ രാജീവ് പുലവരുടെ നേതൃത്വത്തില്‍ സര്‍ ക്കാരിന്റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കി യുള്ള പപ്പറ്റ് ഷോ ശ്രദ്ധേയമായി. വിവിധ വകുപ്പുകള്‍ മുഖേന സര്‍ ക്കാര്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ജില്ലാ ഇന്‍ ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ വീഡിയോകളും പ്രദര്‍ശിപ്പിച്ചു.
കിടാരി പാര്‍ക്ക്, ജീവാണു ജൈവവള ഗുണനിലവാര ശാല, ടൂറിസം, നെല്ലിയാമ്പതി ഓറഞ്ച് ഫാം, പട്ടയവിതരണം, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, ജില്ലാ ആശുപത്രി, എം.ഡി രാമനാഥന്‍ സാംസ്‌ക്കാരിക നിലയം, അപ്നാഘര്‍, മെഡിക്കല്‍ കോളേജ്, മൂലത്തറ റെഗുലേറ്റര്‍, കുന്നംകാട്ടുപതി ജലശുദ്ധീകരണ ശാല, സുഭിക്ഷ കേരളം, കെ. എസ്.ഇ.ബി, സാമൂഹിക പഠനമുറി, മുക്കാലി-ചിണ്ടക്കി റോഡ്, ന്യൂട്രീഷ്യന്‍ ക്ലിനിക്ക്, മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി, നെല്ല് സംഭരണം, കാര്‍ഷിക വികസനം, ക്ഷീരവികസനം, വ്യവസായം എന്നിവയാണ് ഫോട്ടോ-പോസ്റ്ററുകളില്‍ വിഷയീകരിച്ചിരിക്കുന്നത്.
നവകേരള മിഷന്‍ (ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതു വി ദ്യാഭ്യാസ സംരക്ഷണ യജ്ഞം), ക്ഷീരവികസനം, കാര്‍ഷിക വിക സനം, പാലക്കാട് ഗവ.മെഡിക്കല്‍ കോളെജ്, പൊതുമരാമത്ത് പാലം വിഭാഗം, ജലവിഭവം, വിനോദസഞ്ചാരം, പട്ടികവര്‍ഗ വികസനം, ജില്ലാ ആശുപത്രി, കുഴല്‍മന്ദം നായാടി കോളനി, മാരായമംഗലം ഫുട്ബോള്‍ ടര്‍ഫ്, കണ്ണമ്പ്ര വഴിയോര വിശ്രമ കേന്ദ്രം, കോട്ടത്തറ ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രി, സാംസ്‌ക്കാരിക വകുപ്പ്, കൃഷി, കുടുംബശ്രീ തുടങ്ങി വിവിധ വകുപ്പുകള്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളുടെ വീഡിയോകളുമാണ് പ്രദര്‍ശിപ്പി ക്കുന്നത്.ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ ഉണ്ണി കൃഷ്ണന്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.സുമ, ഇന്‍ ഫര്‍മേഷന്‍ അസിസ്റ്റന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.