ഷൊര്‍ണൂര്‍: ഷൊർണൂരിൽ നടന്ന ഒറ്റപ്പാലം, പട്ടാമ്പി താലൂക്കു കളുടെ സാന്ത്വനസ്പർശം രണ്ടാംദിന പരാതി പരിഹാര അദാല ത്തിൽ നേരിട്ട് ലഭിച്ചത് 1300 പരാതികൾ. ഇതിൽ 324 എണ്ണത്തിന് പരിഹാരമായി. 976 എണ്ണം തുടർനടപടികൾക്കായി വിവിധ വകു പ്പുകൾക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും സഹായം ലഭിക്കുന്നതിനായി 576 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 290 എണ്ണത്തിൽ തീർപ്പായി. 286 എണ്ണം തുടർനടപടിക ൾക്കാ യി അധികൃതർക്ക് കൈമാറുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ദുരി താശ്വാസനിധി മുഖേന 61,45,500 രൂപയാണ് അദാലത്തിലൂടെ ധന സഹായമായി നൽകിയത്. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് 89 ഉം തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് 70 ഉം പരാതികളാണ് ലഭിച്ചത്. സാമൂഹിക നീതി വകുപ്പുമായി ബന്ധപ്പെട്ട് കിട്ടിയ 25 പരാതികളിൽ 16 എണ്ണം തീർപ്പാക്കുകയും ഒൻപതെണ്ണം തുടർന ടപടികൾക്കായി മാറ്റിവയ്ക്കുകയും ചെയ്തു. കൃഷിവകുപ്പുമായി ബന്ധപ്പെട്ട് 14 പരാതികളാണ് ലഭിച്ചത് ഇതിൽ ഒരെണ്ണം തീർപ്പാക്കു കയും 13 എണ്ണം വകുപ്പിന് തുടർനടപടികൾക്കായി കൈമാറുകയും ചെയ്തു. സിവിൽ സപ്ലൈസ് മുഖാന്തിരം 169 പരാതികളാണ് ലഭിച്ചത്. ഇതിൽ 17 എണ്ണം തീർപ്പ് കൽപ്പിക്കുകയും 152 എണ്ണം തുടർനടപടി കൾക്കായി മാറ്റിവെയ്ക്കുകയും ചെയ്തു. മറ്റു വകുപ്പുകളിലായി 357 പരാതികളും ലഭിച്ചിട്ടുണ്ട്.
നിരവധി പരാതികളിൽ നടപടിക്ക് നിർദേശം;
അദാലത്ത് സമാശ്വാസകരം
ഒരു പെട്ടിക്കട തുടങ്ങുന്നതിനുള്ള സഹായം ആവശ്യപ്പെട്ടാണ് 16 വർഷത്തോളമായി വീൽചെയറിൽ കഴിയുന്ന നെല്ലായ സ്വദേശിനി എത്തിയത്. ഇവരുടെ അവസ്ഥ മനസിലാക്കിയ മന്ത്രി വി.എസ് സുനിൽകുമാർ ഇവർക്ക് പെട്ടിക്കട തുടങ്ങുവാനുള്ള അനുമതി നല്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജില്ലാ കളക്ടർക്ക് നിർദേശം നൽകി. പ്രസവത്തെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ കാരണ മാണ് ഇവരുടെ രണ്ടു കാലുകളും തളർന്നത്. ഭർത്താവ് കൂലിപ്പണി യെടുത്ത് കിട്ടുന്നത് കൊണ്ട് ജീവിതം തള്ളിനീക്കുകയാണ് മകൾ അടങ്ങുന്ന മൂന്നംഗ കുടുംബം. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സഹായം തേടിയെത്തിയ ഇവർ സന്തോഷത്തോടെയാണ് മടങ്ങിയത്.
മുതുതല വില്ലേജ് പരിധിയിൽ പൊതുമരാമത്ത് വകുപ്പിൻ്റെ സ്ഥല ത്ത് വർഷങ്ങളായി താമസിക്കുന്ന 11 കുടുംബങ്ങൾക്ക് ഇതുവരെ പട്ടയം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി മന്ത്രി കെ. കൃഷ്ണൻകുട്ടി പരിഗണിക്കുകയും പട്ടയം നൽകുന്നതിനുള്ള നിയമ തടസ്സം പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കാൻ പൊതുമരാമ ത്ത് വകുപ്പിന് നിർദ്ദേശം നൽകുകയും ചെയ്തു.
ഭിന്നശേഷിയുള്ള മകളെ സംരക്ഷിക്കുന്നതിനാൽ ബുദ്ധിമുട്ടിലാണ് എന്നും എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന ജോലി നൽകണമെ ന്നുമുള്ള അപേക്ഷയുമായി വന്ന കൊപ്പം പുലാശ്ശേരി സ്വദേശിനി യുടെ പരാതി മന്ത്രി പരിഗണിച്ചു. എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ രേഖകൾ ഉൾപ്പെടെയുള്ളവ മുഹമ്മദ് മുഹ്സിൻ എംഎൽഎ ഉൾ പ്പെടെ പരിശോധിക്കുകയും ഷൊർണൂർ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ഓഫീസറോഡ് അപേക്ഷ പരിശോധിച്ച് വേണ്ട സഹായം നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു.