അഗളി:കേരളാ ഹോം സ്റ്റേ ആന്റ് ടൂറിസം സൊസൈറ്റി (ഹാറ്റ് സ്) അട്ടപ്പാടി ഡെസ്റ്റിനേഷന്‍ കമ്മറ്റി രൂപീകരിച്ചു. ഗൂളിക്കടവ് സെറാ സ് ഹോം സ്റ്റേയില്‍ വച്ച് ചേര്‍ന്ന യോഗം ഹാറ്റ്‌സ് കേരളാ ഡയറ ക്ടര്‍ എം.പി.ശിവദത്തന്‍ ഉദ്ഘാടനം ചെയ്തു.എണാകുളം ജില്ലാ പ്രസിഡ ണ്ട് സന്തോഷ് ടോം മുഖ്യ പ്രഭാഷണം നടത്തി. സാജന്‍ സിന്ധു, ശ്രീ ജിത് എം.കെ., സിന്ധു അജിത് എന്നിവര്‍ സംസാരിച്ചു. ടൂറിസം രംഗത്ത് ഹോം സ്റ്റേ, സര്‍വീസ്ഡ് വില്ല, ഫാം സ്റ്റേ, എന്നിവയുടെ പ്രാധാ ന്യത്തെ കുറിച്ചും ലൈസന്‍സുകളുടെ ആവശ്യകതകളെ കുറിച്ചും വിശദീകരിച്ചു.
അട്ടപ്പാടിയിലെ ടൂറിസം സാധ്യതകളെക്കുറിച്ചും വിവിധ പ്രദേശ ങ്ങളിലെ സാംസ്‌കാരിക പ്രാധാന്യത്തെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ടൂറിസം രംഗത്തെ അനന്ത സാദ്ധ്യതകളെക്കുറിച്ചും റെസ് പോണ്‍സിബ്ള്‍ എത്തിക്കല്‍ ടൂറിസത്തെക്കുറിച്ചും യോഗം വില യിരുത്തി. എം എല്‍ എ, ടൂറിസം വകുപ്പ്, പഞ്ചായത്തുകള്‍, വനം വകുപ്പ് , പോലീസ് തുടങ്ങിയരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അട്ടപ്പാ ടിയുടെ സമഗ്ര ടൂറിസം വികസനത്തിനു വേണ്ട മാര്‍ഗ്ഗരേഖ തയ്യാ റാക്കാന്‍ യോഗം തീരുമാനിച്ചു.യോഗത്തില്‍ റെസ്‌പോണ്‍സിബ്ള്‍ ടൂറിസം മിഷന്‍ ഡയറക്ടര്‍ രൂപേഷ് ഓണ്‍ലൈന്‍ ആയി സംസാരി ച്ചു.സാജന്‍ സിന്ധു(കണ്‍വീനര്‍ ),മാര്‍ട്ടിന്‍ ജോസഫ് (ജോയിന്‍ കണ്‍വീനര്‍),സിന്ധു അജിത് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെ ടുത്തു.മാര്‍ട്ടിന്‍ ജോസഫ് നന്ദി പറഞ്ഞു.