അഗളി:അട്ടപ്പാടിയിലെ ആദിവാസി ശിശുമരണങ്ങള്‍ കേന്ദ്ര ഏജന്‍ സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക എച്ച്ആര്‍ഡിഎസ് ഇന്ത്യ സ്ത്രീ ശാക്തീകരണം വൈസ് ചെയര്‍ പേഴ്‌സണ്‍ സി.എ.സലോമി ടീച്ചറും പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ഷൈജു ശിവരാമനും കോട്ടത്തറ ഗവ.ട്രൈബല്‍ ആശുപത്രിക്ക് മുന്നില്‍ ഉപവാസ സമരം നടത്തി.അഗളി പഞ്ചായത്ത് പ്രസിഡന്റ് അഗളി പഞ്ചായത്ത് മെമ്പര്‍ മിനി സുരേഷ് ഉദ്ഘാടനം ചെയ്തു.

ബിജെപി മേഖല പ്രസിഡന്റ് കെ ശ്രീനിവാസന്‍,കെവിവിഇഎസ് കോട്ടത്തറ യൂണിറ്റ് പ്രസിഡന്റ് എസ് കൃഷ്ണമൂര്‍ത്തി, എച്ച്ആര്‍ഡി എസ് ഡപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ ജോര്‍ജ് ഡാനിയേല്‍,ടി. പ്രസാദ്, അരുണ്‍ ടി മോഹന്‍ദാസ്,റോജ സുരേഷ്,വെള്ളിങ്കിരി ലക്ഷ്മണന്‍ എന്നിവര്‍ സംസാരിച്ചു.ആശുപത്രിയില്‍ നവജാത ശിശു തീവ്ര പരി ചരണ യൂണിറ്റും സ്ത്രീ,ശിശു ചികിത്സാ വിഭാഗവും സജ്ജീകരി ക്കണമെന്നും ആശുപത്രിയിലേക്കുള്ള സര്‍ക്കാര്‍ ഫണ്ട് വിനിയോഗം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!