കല്ലടിക്കോട് :കരിമ്പ മൂന്നേക്കര്‍ ചുള്ളിയാംകുളം ഹോളി ഫാമിലി ദേവാലയത്തില്‍ തിരുകുടുംബത്തിന്റേയും പരിശുദ്ധ കന്യകാ മറി യത്തിന്റേയും വി.സെബസ്ത്യാനോസിന്റെയും തിരുനാളാ ഘോ ഷം ഫെബ്രുവരി 12 മുതല്‍ 15 വരെ നടക്കും.12ന് വൈകീട്ട് നാല് മണിക്ക് ഇടവക വികാരി ഫാ.ജോബിന്‍ മേലമുറിയില്‍ തിരുനാളിന് കൊടിയേറ്റ് നടത്തും.തുടര്‍ന്ന് വി.കുര്‍ബാന,പ്രസംഗം,ലദീഞ്ഞ് എന്നിവയുണ്ടാകും.ആരോഗ്യപുരം അസി.വികാര്‍ ഫാ.സജു അറ യ്ക്കല്‍ കാര്‍മ്മികത്വം വഹിക്കും.കാഞ്ഞിരപ്പുഴ അസി.വികാര്‍ ഫാ.തോമസ് തുരുത്തേല്‍ പരന്നോലില്‍ പ്രസംഗിക്കും.

13ന് വൊകീട്ട് 40.30ന് നടക്കുന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബാ നയ്ക്ക്‌ മണ്ണാര്‍ക്കാട് അസി.വികാര്‍ ഫാ.ജോണ്‍സണ്‍ വലിയപാടത്ത് കാര്‍മ്മികത്വം വഹിക്കും.അകമലവാരം ഫാ.ക്രിസ്റ്റോ കല്ലുവേലില്‍ പ്രസംഗിക്കും.തുടര്‍ന്ന് കുരുശടിയിലേക്ക് പ്രദക്ഷിണവുമുണ്ടാ കും. 14ന് രാവിലെ 9.30ന് ആഘോഷമായ തിരുന്നാള്‍ കുര്‍ബാന ,പ്രസം ഗം,ലദീഞ്ഞ് എന്നിവയുണ്ടാകും.വിശ്വാസ പരിശീലനവേദി അസി. ഡയറക്ടര്‍ ഫാ.എബി പൊറത്തൂര്‍ കാര്‍മികത്വം വഹിക്കും.

15ന് രാവിലെ ഏഴ് മണിക്ക് വിഭൂതിയോടു കൂടി തിരുന്നാളാഘോഷം സമാപിക്കും.തിരുന്നാള്‍ ദിവസങ്ങളില്‍ നേര്‍ച്ച നിറവേറ്റുന്നതിനും അമ്പ് എഴുന്നെള്ളിക്കുന്നതിനും അവസരമുണ്ടായിരിക്കുമെന്ന് വികാരി ഫാ.ജോബിന്‍ മേലേമുറിയില്‍,കണ്‍വീനര്‍ സ്ട്രയിംഞ്ച് വെമ്പാല,കൈക്കാരന്‍മാരായ സജി പുല്ലാട്ട്,ജോണി മുണ്ടുപറമ്പില്‍ എന്നിവര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!