മണ്ണാര്‍ക്കാട്:സേവന മേഖലയിലെ അവകാശ ധ്വംസനങ്ങള്‍ ക്കെ തിരെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എ. എം.അബൂബക്കര്‍ നയിക്കുന്ന സിവില്‍ സര്‍വ്വീസ് സംരക്ഷണ യാത്ര ക്ക് മണ്ണാര്‍ക്കാട് ടൗണില്‍ സ്വീകരണം നല്‍കി.പൊതുയോഗം എന്‍. ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സിപി ഹംസ അധ്യ ക്ഷനായി.നഗരസഭ ചെയര്‍മാന്‍ ഫായിദ ബഷീര്‍,ജാഥാ വൈസ് ക്യാ പ്റ്റന്‍ സിബി മുഹമ്മദ്,കെ.എസ്.ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി കരീം പടുകുണ്ടില്‍, ജാഥാ കോ- ഓര്‍ഡിനേറ്റര്‍ ആമിര്‍ കോഡൂര്‍, ഡയറക്ടര്‍ റഷീദ് മുളവൂര്‍,എം.എ.മുഹമ്മദാ ലി, നാസര്‍ നങ്ങാരത്ത്, അക്ബറലി പാറോക്കോട്,വി.ജെ.സലിം, സെറ്റ്‌കോ ജില്ലാ ചെയര്‍മാ ന്‍ ഹമീദ് കൊമ്പത്ത്,സിദ്ദീഖ് പാറക്കോട്, പാറയില്‍ മുഹമ്മദാലി, കരിം മുട്ടുപാറ,ഇ.റഷീദ്,അബൂബക്കര്‍ കാപ്പുങ്ങല്‍,കെ. പി.എ. സലീം,സലീം നാലകത്ത്,ജില്ലാ ജനറല്‍ സെക്രട്ടറി പി.എം.നവാസ്, താലൂക്ക് സെക്രട്ടറി സി.ബിലാല്‍ എന്നിവര്‍ സംസാരിച്ചു.

ശമ്പളപരിഷ്‌കരണം നടപ്പാക്കുക,പങ്കാളിത്ത പെന്‍ഷന്‍ പിന്‍വ ലി ക്കുക, വിലക്കയറ്റം തടയുക,ഡി.എ.കുടിശ്ശിക അനുവദിക്കു ക, പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കുക,സര്‍ക്കാരിന്റെ ധൂര്‍ത്തും ദുര്‍വ്യയവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു ഫെബ്രുവരി ഒന്നിന് കാസര്‍ഗോഡ് നിന്നാരംഭിച്ച യാത്ര 19 ന് സെ ക്രട്ടറിയേറ്റിന് മുന്നില്‍ സമാപിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!