ആലത്തൂര്‍:കര്‍ഷര്‍ക്ക് മികച്ചതും ഗുണനിലവാരമുള്ളതുമായ വി ത്ത് ലഭ്യമാക്കാന്‍ വിത്ത് സംരക്ഷണ കേന്ദ്രം മുഖേന കഴിയുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍. സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ പദ്ധതി സഹായത്തോടെ ആലത്തൂരിൽ നിർമ്മാണം പൂർത്തീകരിച്ച വിത്ത് സംരക്ഷണ കേന്ദ്രം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മുന്‍കാലങ്ങളില്‍ കൃഷിക്കാര്‍ സംഭരിക്കുന്ന വിത്തുകള്‍ക്ക് ഗുണനിലവാരം കുറയുകയും കര്‍ഷ കരില്‍ നിന്നും പരാതികള്‍ ഉയരുന്ന സാഹചര്യവും ഉണ്ടായിരുന്നു. വിത്ത് സംരക്ഷണ കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഗുണ നിലവാരത്തില്‍ ഭയക്കേണ്ടതില്ലെന്നും വിത്തുകളുടെ ഗുണനില വാരത്തിൽ വിട്ടുവീഴ്ച ഉണ്ടാകില്ല എന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നട പ്പാക്കി വരുന്നത്. ഇന്ന് കൃഷിയിലേക്ക് കൂടുതല്‍ ആളുകള്‍ തിരി ഞ്ഞു തുടങ്ങിയിരിക്കുന്നെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വെജിറ്റ ബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരളത്തിന്റെ ആഭി മുഖ്യത്തില്‍ കര്‍ഷകര്‍ക്ക് സഹായകമായ ഒട്ടേറെ പദ്ധതികള്‍ തുട ര്‍ന്നുകൊണ്ടിരിക്കുകയാണ്. ആലത്തൂര്‍ വിത്ത് സംസ്‌കരണ ശാല യില്‍ നടന്ന പരിപാടിയില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യ ക്ഷനായി.

സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ 97.5 ലക്ഷം രൂപ ചെലവഴിച്ചാണ് ആലത്തൂര്‍ വിത്തു സംസ്‌കരണ ശാലയോടനുബന്ധിച്ച് 100 ടണ്‍ സംരക്ഷണ ശേഷിയുള്ള തെര്‍മല്‍ ഇന്‍സുലേറ്റഡ് വിത്തു സംഭരണ കേന്ദ്രം പൂര്‍ത്തീകരിച്ചത്. 2000 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടവും സംഭരണ ത്തിനുള്ള ആധുനിക സജ്ജീകരണങ്ങളും ജെര്‍മിനേഷന്‍ റൂം, ആ ധുനിക പാക്കിങ്, കോഡിങ് മെഷീനുകള്‍ എന്നിവയും സജ്ജമാ ക്കിയിട്ടുണ്ട്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പച്ചക്കറി വിത്തു കള്‍, അങ്കുരണശേഷി നഷ്ടപ്പെടാതെ സൂക്ഷിച്ചുവയ്ക്കുന്നതിനും ഇവ ഗ്രേഡ് ചെയ്ത് ഗുണമേന്മ ഉറപ്പുവരുത്തി കര്‍ഷകര്‍ക്ക് ലഭ്യമാ ക്കുന്നതിനും സാധിക്കും. സംസ്ഥാനത്ത് പഴം -പച്ചക്കറി ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തിച്ചു വരുന്നത്.

ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, ആല ത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി, വി.എഫ്.പി.സി.കെ ഡയറക്ടര്‍മാരായ വി.കെ ചാക്കോ, ഗോപിദാസ്, സി. സുരേഷ്‌കുമാര്‍, ടി.ആര്‍ ഗീതാകുമാരി, വി.എഫ്.പി.സി.കെ.എസ്.പി.പി ആലത്തൂര്‍ ഡയറക്ടര്‍ എന്‍ തോമസ് ചെറിയാന്‍, വി.എഫ്.പി.സി.കെ ഡയറക്ടര്‍ പ്രൊജക്ട്‌സ് ഷൈലാ പിള്ള എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!