മണ്ണാര്‍ക്കാട്: ഇടതു സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷം സം സ്ഥാന ത്ത് മൂന്ന് ലക്ഷത്തോളം പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറ ഞ്ഞു. ഐശ്വര്യ കേരള യാത്രയുമായി മണ്ണാര്‍ക്കാട് എത്തിയ രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ലക്ഷക്കണക്കിന് യുവാ ക്കള്‍ പി.എസ്.സി ലിസ്റ്റിലുണ്ട്. ഇവരെയെല്ലാം നോക്കുകുത്തിയാ ക്കിയാണ് പാര്‍ട്ടിക്കാരെയും സ്വന്തക്കാ രെയും ഇഷ്ട ക്കാരെയും സര്‍ക്കാര്‍ ജോലിയില്‍ തിരുകി കയറ്റുന്നത്.വന്‍ തോതില്‍ പിന്‍ വാതില്‍ നിയമനവും കരാര്‍ നിയമനവും കണ്‍ സള്‍ട്ടന്‍സി നിയമന വുമാണ് നടന്നുവരുന്നത്.
സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ട തിരുവനന്തപുരത്തെ യുവാവ് ആത്മ ഹത്യ ചെയ്ത സംഭവവുമുണ്ടായി. നിയമനങ്ങള്‍ സംബന്ധിച്ച് ഇടതു പാര്‍ട്ടി ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല. അനധികൃത നിയമനങ്ങളെല്ലാം യു.ഡി.എഫ് പരിശോധിക്കും. യുഡിഎഫ് അധി കാരത്തില്‍ വന്നാല്‍ അനധികൃത നിയമനത്തിനെതിരെ നിയമ നിര്‍മാണം നടത്തും.അനധികൃത നിയമനങ്ങള്‍ ക്രിമിനില്‍ കുറ്റക രമാക്കും. ഒഴിവുകള്‍ പി.എസ്.സിയെ കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യാത്ത ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരി ക്കും. ഇങ്ങനെയുളള കരട് നിയമം യു.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് നടപ്പിലാക്കും.
സ്വര്‍ണ്ണക്കടത്ത് കേസില്‍ സി.പി.എമ്മും ബി.ജെ.പിയും അഡ്ജസ്റ്റ് മെന്റിലാണ്. നിലവില്‍ കേസ് അട്ടിമറിക്കാനുളള ശ്രമവും നട ന്നുവരുന്നു. ശബരിമല വിഷയത്തില്‍ അന്നും ഇന്നും യു.ഡി.എഫ് വിശ്വാസികള്‍ക്കൊപ്പമാണ്. ഇതുമായി ബന്ധപ്പെട്ട് ആള്‍ ഇന്ത്യ കോണ്‍ഗ്രസ് നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞുവി.കെ ശ്രീകണ്ഠന്‍ എം.പി, അഡ്വ. എന്‍ ഷംസുദ്ദീന്‍ എം. എല്‍.എ, യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ ടി.എ സലാം മാസ്റ്റര്‍, കണ്‍വീനര്‍ പി.സി ബേബി, പി.ജെ പൗലോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.