പാലക്കാട്: താഴേത്തട്ടിലുള്ള ജനങ്ങളെ പരിഗണിച്ചുള്ള വികസന മാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് കാര്‍ഷിക വിക സന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറ ഞ്ഞു. പാലക്കാട്. ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളിലെ പരാതി പരി ഹാര അദാലത്ത് ‘സാന്ത്വന സ്പര്‍ശം’ ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ പ്രകടന പത്രികയിലെ 97 ശതമാനം കാര്യങ്ങളും ചെയ്തു തീര്‍ത്തു. കര്‍ഷക ക്ഷേമ ബോര്‍ഡ് ഉള്‍പ്പെടെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഉയര്‍ച്ചയുണ്ടാകുന്ന രീതിയിലുള്ള വികസനമാണ് നടപ്പിലാക്കിയതെന്നും മന്ത്രി പറ ഞ്ഞു. ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടി യില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷനായി.
പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും ഉടനടി പരിഹാ രം ലക്ഷ്യമിട്ട് മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘സാന്ത്വ ന സ്പര്‍ശം’ ജില്ലാതല പരാതി പരിഹാര അദാലത്തിലേക്ക് 3020 പരാ തികളാണ് ഓണ്‍ലൈനായി ലഭിച്ചത്. പരാതികള്‍ ബന്ധപ്പെട്ട വകു പ്പുകള്‍ക്ക് കൈമാറുകയും നടപടിയെടുക്കുകയും ചെയ്തിട്ടുണ്ട്. റേഷന്‍കാര്‍ഡ് ലഭിക്കാനുള്ള ഓണ്‍ലൈന്‍ അപേക്ഷ ലഭിച്ചതില്‍ അര്‍ഹതയുള്ളവരുടെ അപേക്ഷകളില്‍ നടപടിയെടുക്കുകയും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പേര്‍ക്ക് മന്ത്രി വി.എസ് സുനില്‍കുമാ ര്‍ റേഷന്‍കാര്‍ഡ് വിതരണം ചെയ്യുകയും ചെയ്തു.
ഇതുവരെ പരിഗണിച്ചത് 109 പരാതികള്‍
സാന്ത്വനസ്പര്‍ശം അദാലത്തില്‍ ഉച്ചയ്ക്ക് രണ്ടു വരെ പരിഗണിച്ച ത് 109 അപേക്ഷകളാണ്. ചികിത്സസഹായത്തിനുള്ള അപേക്ഷക ളാണ് കൂടുതലായി ലഭിച്ചത്. ആലത്തൂര്‍, ചിറ്റൂര്‍, പാലക്കാട് തഹസീ ല്‍ദാര്‍മാരുടെ നേതൃത്വത്തില്‍ ഓരോ താലൂക്കുകളിലെ യും അപേ ക്ഷകള്‍ സ്വീകരിക്കാന്‍ പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നു. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക്, എ ഡി എം. എന്‍. എം മെഹറലി സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, അസിസ്റ്റന്റ് കളക്ട ര്‍ ധര്‍മ്മല ശ്രീ, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍, പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, കലക്ട്രെറ്റ് ജീവനക്കാര്‍, റവന്യൂ ഉദ്യോഗസ്ഥ ര്‍ തുടങ്ങിയവര്‍ അദാലത്തിനു നേതൃത്വം നല്‍കാന്‍ മുന്‍നിരയി ലുണ്ടായിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ 50 ലധികം പോലീസ് ഉദ്യോ ഗസ്ഥരും 20 ഫയര്‍ ഫോഴ്സ് സിവില്‍ വോളന്റീയര്‍മാരും വേദിയില്‍ സജീവമായി.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ പരിപാടി യില്‍ തെര്‍മല്‍ സ്‌കാനിംഗ് നടത്തിയാണ് അപേക്ഷക രെ പ്രവേശി പ്പിച്ചത്. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും ആളുകളെ നിയന്ത്രിക്കാന്‍ പോലീസും സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാ രും മുന്‍നിരയിലുണ്ടായിരുന്നു. അദാലത്തിനോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഒരുക്കിയ ഫോട്ടോ പ്രദര്‍ശനവും നടന്നു.
9 റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു
പാലക്കാട്, ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളിലായി 9 റേഷന്‍ കാര്‍ ഡുകളാണ് വിതരണം ചെയ്തത്. പിരായിരി ചക്കിങ്ങല്‍ നന്ദിനി, മനി ശ്ശേരി കോരമുണ്ട ഗിരിജ, കഞ്ചിക്കോട് അര്‍ച്ചന, കോങ്ങാട് പള്ള ത്തേരി സുജാത, എരിമയൂര്‍ സൂര്യന്‍കുളമ്പ് രാധിക ചന്ദ്രന്‍, കാവ ശ്ശേരി നൊച്ചിപറമ്പ് ലത വിജയകുമാര്‍, വെങ്ങന്നൂര്‍ ഊരംകോട് സുഭദ്ര സുന്ദരന്‍, മുതലമട ശകുന്തള , എരുത്തേമ്പതി മുരുഗള്‍ എന്നിവര്‍ക്കാണ് റേഷന്‍കാര്‍ഡ് വിതരണം ചെയ്തത്.
എം.എല്‍.എ മാരായ കെ.ബാബു, കെ.ഡി പ്രസേനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക്, സാന്ത്വനസ്പര്‍ശം ജില്ലാതല പരാതി പരിഹാര അദാലത്തിന്റെ സ്പെഷല്‍ ചുമതലയുള്ള സൗരവ് ജെയിന്‍, ഒറ്റപ്പാലം സബ് കല്കടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവര്‍ സംസാരിച്ചു.