പാലക്കാട്:ക്ലാസ്സുകള്‍ ആരംഭിച്ച പത്താം ക്ലാസ്, പ്ലസ് വണ്‍, പ്ലസ് ടു, ഡിഗ്രി മൂന്നാം വര്‍ഷം, പിജി രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് നില വിലുള്ള കാര്‍ഡ് ഉപയോഗിച്ച് യാത്ര ആനുകൂല്യം നല്‍കാന്‍ സ്റ്റുഡ ന്റ് ട്രാവല്‍ ഫെസിലിറ്റി യോഗത്തില്‍ തീരുമാനം.പുതിയ അധ്യയന വര്‍ഷത്തില്‍ പുതിയ അഡ്മിഷന്‍ നല്‍കുന്നതിനോടൊപ്പം നിലവിലു ള്ള നിബന്ധനകള്‍ക്ക് വിധേയമായി വിദ്യാര്‍ഥികള്‍ക്ക് കാര്‍ഡുകള്‍ അനുവദിക്കും.
പട്ടാമ്പി- പാലക്കാട്, തൃശൂര്‍ – കൊഴിഞ്ഞാമ്പാറ റൂട്ടില്‍ ഓടുന്ന ബസ്സു കള്‍ യാത്ര ആനുകൂല്യം നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും യോഗ ത്തില്‍ തീരുമാനിച്ചു.പാലക്കാട് നഗരത്തിലെ വിവിധ സ്‌കൂളുകളി ല്‍നിന്ന് വിദ്യാര്‍ഥികളെ കയറ്റാതെ ബൈപ്പാസുകള്‍ വഴി ബസ്സുകള്‍ കടന്നുപോകുന്ന സാഹചര്യം ഒഴിവാക്കാന്‍ രാവിലെയും വൈകിട്ടും പോലീസ്, ട്രാഫിക്, മോട്ടോര്‍ വാഹനവകുപ്പ് പരിശോധന കര്‍ശന മാക്കാനും യോഗത്തില്‍ തീരുമാനിച്ചു.
വിദ്യാര്‍ഥികളുടെ ബസ് യാത്രയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരി ക്കുന്നതിന്റെ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ആര്‍പി സുരേഷ് അധ്യക്ഷനായി.ആര്‍.ടി.ഒ ശിവകുമാര്‍, എന്‍ഫോ ഴ്സ്മെന്റ് ആര്‍.ടി.ഒ സഹദേവന്‍, വിവിധ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍, വിദ്യാര്‍ഥികള്‍, ബസ് ഓപ്പ റേറ്റേഴ്സ് അസോസിയേ ഷന്‍ ഭാരവാഹികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.