പാലക്കാട് :ഭക്ഷ്യ ഉല്‍പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരി ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ- കായിക-യുവജനക്ഷേമവകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ യുവകര്‍ഷകര്‍ക്കായി സംഘടിപ്പിച്ച സംസ്ഥാനതല യുവകര്‍ഷക സംഗമം ഓണ്‍ലൈനാ യി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കാര്‍ഷിക, നിര്‍മാണ, വ്യവസായ മേഖലകള്‍ ഉള്‍പ്പെടെ എല്ലാ മേ ഖലയിലും കനത്ത തിരിച്ചടിയാണ് കോവിഡ് കാലത്തും ലോക്ക്ഡൗണിലും ഉണ്ടായത്. എന്നാല്‍ വിവിധ പദ്ധതികളിലൂടെ പുതിയ അവസരങ്ങള്‍ തുറന്ന് കൊടുത്ത സര്‍ക്കാര്‍ കോവിഡ് അതിജീവനത്തിന് കരുത്തു പകര്‍ന്നുവെന്ന് മന്ത്രി പറഞ്ഞു. കോ വിഡ് കാലത്തു ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ലോറികള്‍ക്ക് നിയന്ത്രണമുണ്ടായി. ഈ പശ്ചാത്തലത്തില്‍ ഭക്ഷ്യധാന്യത്തില്‍ കേരളം സ്വയം പര്യാപ്തത കൈവരിക്കാനാണ് സുഭിക്ഷ കേരളം പദ്ധതിക്ക് രൂപം നല്‍കിയതെന്നും ഇതുവരെ 163000 കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തെന്നും മന്ത്രി പറഞ്ഞു. യുവ കര്‍ഷകര്‍ക്ക് പുതിയ സാങ്കേതികവിദ്യകള്‍ പരിചയപ്പെടാനും പുതിയ അറിവുകള്‍ ശേഖരിക്കാനും സംഗമം വേദിയാകുമെന്ന് മന്ത്രി ആശംസിച്ചു.

മലമ്പുഴ ട്രൈപ്പെന്‍ട്രയില്‍ നടന്ന പരിപാടിയില്‍ കമ്മിഷന്‍ ചെയര്‍ പേഴ്സണ്‍ ചിന്ത ജെറോം അധ്യക്ഷനായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അമ്പതോളം യുവ കര്‍ഷകരാണ് സംഗമ ത്തില്‍ പങ്കെടുക്കുന്നത്.

മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, യുവജന കമ്മീഷന്‍ അംഗങ്ങളായ അഡ്വ ടി മഹേഷ്, സമദ് പി.എ, വിദ്യ.കെ, പി.കെ. മുബഷീര്‍, യുവജന കമ്മീഷന്‍ സംസ്ഥാന കോഡിനേറ്റ ര്‍മാരായ അഡ്വ.എം രണ്‍ദീഷ്, മിഥുന്‍ ഷാ എന്നിവര്‍ പങ്കെടുത്തു.

തുടര്‍ന്ന് പഴം-പച്ചക്കറി മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ സംരംഭക സാധ്യതകള്‍ എന്ന വിഷയത്തില്‍ തൃശൂര്‍ കാര്‍ഷിക സര്‍വകലാ ശാലയിലെ ഡോ. സജി ഗോമസ്, ‘കാര്‍ഷിക സംരംഭങ്ങളും നബാ ര്‍ഡ് സഹായ പദ്ധതികളും’ വിഷയത്തില്‍ നബാര്‍ഡ് ജില്ലാ ഡെവ ലമെന്റ് ഓഫീസര്‍ ലാലു പി എന്‍ കുട്ടി, ‘കാര്‍ഷിക സംരംഭങ്ങളും ബാങ്കിംഗ് സഹായ പദ്ധതികളും’ വിഷയത്തില്‍ പാലക്കാട് എല്‍ ഡി എം ഡി അനിലും ക്ലാസെടുത്തു.

യുവകര്‍ഷക സംഗമത്തിന്റെ സമാപനം നാളെ ഉച്ചയ്ക്ക് 2.30 ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. സമാ പനത്തിന് മുന്നോടിയായി രാവിലെ 10 ന് ‘മൃഗസംരക്ഷണ രംഗവും യുവ സംരംഭക സാധ്യതകളും’ വിഷയത്തില്‍ അനിമല്‍ ഹസ്ബന്റ റി, ഫാം കണ്‍സള്‍ട്ടന്റ്, റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍. ഡോ. എന്‍. ശുദ്ധോദനും ‘കാര്‍ഷിക സംരംഭകര്‍ക്ക് സഹായപദ്ധതികള്‍ എന്ന വിഷയത്തില്‍ പാലക്കാട്, ഇന്‍ഡസ്ട്രീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ വദീപു ശിവരാജും ക്ലാസ്സെടുക്കും. തുടര്‍ന്ന് യുവകര്‍ഷകര്‍ അനുഭവ ങ്ങള്‍ പങ്കുവെയ്ക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!