മണ്ണാര്‍ക്കാട്:ജില്ലാ സാമൂഹ്യ നീതി വകുപ്പ് 48.96 ലക്ഷം ചെലവില്‍ കഴിഞ്ഞ നാല് വര്‍ഷ കാലയളവില്‍ ഭിന്നശേഷി വിഭാഗക്കാര്‍ക്കായി സ്‌കോളര്‍ഷിപ്പ്, സഹായ ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കി. ഇതി നു പുറമെ ഭിന്നശേഷിക്കാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസ ഹായ പദ്ധതി വിദ്യാകിരണം, യൂണിഫോം, പഠനോപകരണങ്ങള്‍ നല്‍കുന്ന വിദ്യാജ്യോതി, ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍ പിന്തുണയ്ക്കുന്ന എന്‍.എസ്.എസ് / എന്‍.സി.സി/ എസ്.പി.സി യൂണിറ്റുകള്‍ക്കുള്ള ധനസഹായ പദ്ധതി സഹചാരി തുടങ്ങിയവയും നടപ്പാക്കി.
70.28 ലക്ഷം ചെലവില്‍ പെണ്‍കുട്ടികള്‍ക്കായി വിവാഹ – വിദ്യാ ഭ്യാസ ധനസഹായം, ഗാര്‍ഹിക അതിക്രമം ഉള്‍പ്പെടെ പീഡനത്തിന് ഇരയായ വനിതകളുടെ പുനരധിവാസം, കാഴ്ച വൈകല്യമുള്ള മാതാ വിന് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിന് രണ്ട് വര്‍ഷ ത്തേക്ക് ധനസഹായം നല്‍കുന്ന മാതൃജ്യോതി, നിരാലംബരായ വിധവകള്‍ക്ക് ധനസഹായം അനുവദിക്കുന്ന അഭയകിരണം, അംഗ പരിമിതരുടെ പെണ്‍മക്കള്‍ക്കും അംഗപരിമിതരായ പെണ്‍കുട്ടി കള്‍ക്കുമുള്ള വിവാഹ ധനസഹായ നല്‍കുന്ന പരിണയം തുടങ്ങിയ പദ്ധതികളും നടപ്പാക്കി.
ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി 1.74 ലക്ഷമാണ് ചെല വഴിച്ചത്.അംഗപരിമിതരായവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ഓര്‍ ഫനേജ്/ ഓള്‍ഡ് ഏജ് ഗ്രാന്റ്, പ്രളയത്തില്‍ ഉപജീവന മാര്‍ഗം നഷ്ട മായ അംഗ പരിമിതര്‍ക്കുള്ള ധനസഹായം, നിരാമയ ഇന്‍ഷൂറന്‍സ് പദ്ധതി, മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പൂര്‍ണമായ ദന്തനിര സൗജന്യമായി വെച്ചുപിടിപ്പിക്കുന്ന മന്ദഹാസം, ബി.പി.എല്‍ കാര്‍ഡുടമകളും 60 വയസിന് മുകളില്‍ പ്രായമായ പ്രമേഹ രോഗികള്‍ക്ക് ഗ്ലൂക്കോമീറ്റര്‍ അനുവദിക്കുന്ന വയോമധുരം തുടങ്ങി നിരവധി പദ്ധതികളാണ് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സാമൂഹികക്ഷേമം മുന്‍നിര്‍ത്തി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കിയത്.