പാലക്കാട്:ജില്ലയില്‍ അഞ്ചുവയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ ക്കുള്ള പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ജനു വരി 31ന് നടക്കും.2,11,468 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുക. അതിഥി തൊഴിലാളികളുടെ 742 കുട്ടികളും ഇതില്‍ ഉള്‍പ്പെടും. 2,33,000 ഡോസ് വാക്‌സിന്‍ ജില്ലയില്‍ എത്തിയിട്ടുണ്ട്.

2115 ബൂത്തുകളിലായാണ് തുള്ളി മരുന്ന് വിതരണം ചെയ്യുക.ഓരോ ബൂത്തിനും രണ്ട് അംഗങ്ങള്‍ വീതം ആകെ 4230 ടീം അംഗങ്ങളും 220 സൂപ്പര്‍വൈസര്‍മാരും ഉണ്ടാവും. ബൂത്തുകളില്‍ എത്തി തുള്ളി മരുന്ന് സ്വീകരിക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് ഫെബ്രുവരി 1, 2 തീ യ്യതികളില്‍ വീടുകളിലെത്തി വാക്‌സിന്‍ നല്‍കുന്നതാണ്. ഇതിനാ യി 6248 പേരെ രണ്ടംഗങ്ങളുള്ള 3124 ടീമുകളാക്കി സജ്ജീകരിച്ചിട്ടു ണ്ട്. കൂടാതെ 314 സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചു. മാള്‍/ബാ സാറിലും(4) ട്രാന്‍സിറ്റ് പോയിന്റ് ബൂത്തുകളിലും(65 ബസ്സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍) തുള്ളിമരുന്ന് നല്‍കും. 150 മൊബൈല്‍ ടീമു കളും വാക്സിനേഷന്റെ സുഗമമായ നടത്തിപ്പിന് സജ്ജമാക്കിയിട്ടു ണ്ട്.റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും എത്തുന്ന കുട്ടികള്‍ക്കും തുള്ളി മരുന്ന് നല്‍കും.

കോവിഡ് 19 പശ്ചാത്തലത്തില്‍ പോളിയോ നല്‍കുന്ന കേന്ദ്രങ്ങളില്‍ ആവശ്യമായ എന്‍95 മാസ്‌കുകള്‍, ഫേസ് ഷീല്‍ഡ്, സാനിറ്റൈസര്‍ എന്നിവ സജ്ജീകരിക്കും.സര്‍ക്കാര്‍ വകുപ്പുകള്‍,സന്നദ്ധ സംഘ ടനകള്‍,ഗ്രാമ പഞ്ചായത്തുകള്‍, ഐസിഡിഎസ്,ആശാപ്രവര്‍ത്തകര്‍ എന്നിവരുടേയും സഹായം ഉറപ്പുവരുത്തിയിട്ടുണ്ട്.കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ചും വാക്‌സിന്റെ അവശ്യകത യെക്കുറിച്ചും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാ പകരിലൂടെ ബോധവല്‍ക്കരണം നടത്തും. സ്‌കൂളുകളെ വാക്‌സിന്‍ കേന്ദ്രങ്ങളായി ഉപയോഗപ്പെടുത്തും. ശീതീകരിച്ച് കേടുകൂടാതെ പോളിയോ വാക്‌സിന്‍ സൂക്ഷിക്കുന്നതിന് വാക്‌സിന്‍ കേന്ദ്രങ്ങളില്‍ തടസ്സമില്ലാത്ത വൈദ്യുതി വിതരണം കെ.എസ്.ഇ.ബി മുഖേന ഉറ പ്പാക്കും. ഉച്ചഭാഷിണി വഴി അറിയിപ്പു നല്‍കുന്നതിന് അനുമ തിയ്ക്കും മറ്റു സുരക്ഷയ്ക്കുമായി പോലീസ് ഡിപ്പാര്‍ട്ട്മെന്റിനെ സമീപിക്കും. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രി ക്കുന്നതിനായി എന്‍.എസ്.എസ്, എന്‍.വൈ.കെ പങ്കാളിത്തം ഉറപ്പാ ക്കും. ആദിവാസി മേഖലകള്‍ കേന്ദീകരിച്ച് വാക്‌സിനേഷന്‍ ഉറ പ്പുവരുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം റോട്ടറി ക്ലബ്ബ്, ലയണ്‍സ്, മറ്റു എന്‍.ജി.ഒ കളുടെ സഹായങ്ങളും ഉറപ്പാക്കും.

ക്വാറന്റീനിലായിരിക്കുന്ന വീടുകളിലെ കുട്ടികള്‍ക്ക് പ്രസ്തുത വീട് ക്വാറന്റീന്‍ മുക്തമായതിനു ശേഷം മാത്രം തുള്ളിമരുന്ന് നല്‍കൂ. കോവിഡ് രോഗികള്‍ ഉള്ള വീടുകളിലെ വ്യക്തി നെഗറ്റീവ് ആയ തിനു ശേഷവും കോവിഡ് പോസിറ്റീവ് ആയിരിക്കുന്ന കുട്ടി നെ ഗറ്റീവ് ആയി നാല് ആഴ്ചകള്‍ക്കു ശേഷവുമായിരിക്കും തുള്ളിമരുന്ന് നല്‍കുക.കോവിഡ് പ്രതിരോധം കണക്കിലെടുത്ത് തുള്ളിമരുന്ന് സ്വീകരിക്കാനെത്തുന്ന കുട്ടികളോടൊപ്പം 60 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്ക് പോകാന്‍ കഴിയില്ല.

ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗം ചേര്‍ന്ന് പള്‍സ് പോളിയോ ഇമ്മ്യൂ ണൈസേഷന്‍ 2021ന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്തി.ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്കിന്റെ അധ്യക്ഷതയില്‍ സൂം കോണ്‍ഫറന്‍സ് മുഖേന ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.കെ.പി റീത്ത, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ടി. കെ ജയന്തി, ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!