മണ്ണാര്‍ക്കാട്:സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹനനയം നട പ്പാക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് കാറുകളുടെ ഉപയോഗം കൂട്ടുന്നതിന് നടപടികള്‍ ആരംഭിച്ചു. ഇലക്ട്രിക് കാറുകളുടെ പ്രവ ര്‍ത്തനത്തിന് പ്രധാന തടസ്സമായി നില്‍ക്കുന്നത് പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകളുടെ(ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകളുടെ) കുറവാണ്. ഇതി ന് പരിഹാരമെന്ന നിലയില്‍ അനെര്‍ട്ടും കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയ ത്തിന് കീഴിലുള്ള എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റ ഡും (ഇ.ഇ.എസ്.എല്‍) സംയോജിച്ച് എല്ലാ ജില്ലകളിലും ചാര്‍ജിങ് സ്റ്റേഷനു കള്‍ സ്ഥാപിക്കുന്നതിനോടനുബന്ധിച്ച് ജില്ലയില്‍ നടപടികള്‍ ദ്രുത ഗതിയില്‍ നടക്കുന്നതായി അനെര്‍ട്ട് ജില്ലാ എന്‍ജിനീയര്‍ അറിയിച്ചു.
നാഷണല്‍ ഹൈവേ, സ്റ്റേറ്റ് ഹൈവേ, എം സി റോഡ്, താലൂക്ക് ആ സ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ പബ്ലിക് ചാര്‍ജി ങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. കുറഞ്ഞത് അഞ്ച് സെന്റ് സ്ഥലം ഉള്ള സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ പദ്ധതിയി ല്‍ പങ്കെടുക്കാം. മെയിന്‍ റോഡ് സൈഡിലുള്ള 5 – 10 സെന്റ് സ്ഥലം പത്തു വര്‍ഷത്തേക്ക് അനെര്‍ട്ടിന് നല്‍കിയാല്‍ ഒരു യൂണിറ്റ് വൈ ദ്യുതിക്ക് 0.70 രൂപ നിരക്കില്‍ സ്ഥലവാടകയായി നല്‍കും. ഇതിനാ യി ഇ.ഇ.എസ്.എല്‍ / അനെര്‍ട്ടിന് കെ.എസ.് ഇ. ബി യില്‍ നിന്നും സര്‍വീസ് കണക്ഷന്‍ എടുക്കുന്നതിന് എന്‍.ഒ.സി ലെറ്റര്‍ നല്‍കേ ണ്ടതും 200 രൂപ മുദ്രപത്രത്തില്‍ എഗ്രിമെന്റ് വയ്‌ക്കേണ്ടതുമാണ്.
സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉപയോഗിക്കാത്ത സ്ഥലം ഇതിനായി പ്രയോജനപ്പെടുത്താ വുന്ന താണ്. കൂടാതെ നിഴല്‍ രഹിത സ്ഥലം ലഭ്യമാണെങ്കില്‍ അവിടെ സൗരോര്‍ജ്ജ സംവിധാനവും ഒരുക്കണം. ഉപയോഗശൂന്യമായ സ്ഥ ലം ലഭ്യമായ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും അനെര്‍ട്ടിന്റെ ജില്ലാ ഓഫീസുകളിലോ അനെര്‍ട്ടിന്റെ കേന്ദ്രകാര്യാലയത്തിലെ ഇ-മൊബിലിറ്റി സെല്ലിലോ ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അനെര്‍ട്ട് ജില്ലാ ഓഫീസ്, ടൗണ്‍ റെയില്‍വേ സ്റ്റേഷന് എതിര്‍വശം, പാലക്കാട്, പിന്‍: 678001. ഫോണ്‍: 9188119409.