മണ്ണാര്‍ക്കാട്:കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ കെ.എസ്. ഇ.ബി. യുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടന്നത് 98.1 കോടിയുടെ പ്രവര്‍ ത്തനങ്ങള്‍. മലമ്പുഴയില്‍ പുതിയ സബ് സ്റ്റേഷന്‍, ആലത്തൂരിലും നെന്മാറയിലും ഒലവക്കോടും പുതിയ ലൈനുകളുടെ നിര്‍മാണം, വോള്‍ട്ടേജ് ഉയര്‍ത്തല്‍, സബ്‌സ്റ്റേഷനുകളുടെ ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവ നടന്നു. ഒലവക്കോട്, കല്‍പ്പാത്തി, പുത്തൂര്‍ നഗരസഭാ പ്ര ദേശങ്ങളിലും സമീപ ഗ്രാമപഞ്ചായത്തുകളിലും നിലനിന്നിരുന്ന വോള്‍ട്ടേജ് ക്ഷാമത്തിനും വൈദ്യുതി തടസത്തിനും ശാശ്വത പരി ഹാരമായി മലമ്പുഴയില്‍ അഞ്ച് കോടി ചെലവില്‍ ഒലവക്കോട് -കല്‍പാത്തി 33 കെ.വി സബ്‌സ്റ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തിയായി. 32 കോടി ചെലവില്‍ ആലത്തൂരില്‍ 20 കി.മീറ്ററില്‍ 110 കെ.വി നെന്മാറ വടക്കഞ്ചേരി ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍, നെന്മാറയില്‍ 17 കി.മീറ്റ റില്‍ 110 കെ.വി കൊല്ലങ്കോട് നെന്മാറ ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ എന്നിവയുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. 2.45 കോടി ചെല വില്‍ 8.5 കി.മീ 33 കെ.വി ഒലവക്കോട് മലമ്പുഴ ഓവര്‍ ഹെഡ്‌ലൈന്‍ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നു. പാലക്കാട് ജില്ലയ്ക്ക് മുഴു വനായി അഡീഷണല്‍ ലോഡ് നല്‍കുന്നതിന് മലമ്പുഴ നിയോജ കമണ്ഡലത്തില്‍ പാലക്കാട് 220 കെ.വി സബ്‌സ്റ്റേഷനില്‍ പുതുതായി 10 കോടിയുടെ 220/110 കെ.വി 160 എം.വി.എ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാ പിച്ചു. സിസ്റ്റം കപ്പാസിറ്റി വര്‍ദ്ധിപ്പിക്കുന്നതിനായാണ് പ്രവൃത്തി ചെയ്തിരിക്കുന്നത്.
രണ്ട് പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍
പാലക്കാട് വെണ്ണക്കരയില്‍ 39.5 കോടിയുടെ 110 കെ.വി സബ് സ്റ്റേഷന്റെയും 2.5 കോടി ചെലവില്‍ പട്ടാമ്പി 110 കെ.വി സബ്‌സ്റ്റേ ഷന്റെയും നിര്‍മാണം പൂര്‍ത്തിയാവുകയാണ്. 6.65 കോടി ചെലവി ല്‍ 66 കെ.വി നെന്മാറ സബ്‌സ്റ്റേഷന്‍ 110 കെ.വിയായി നവീകരി ക്കുന്ന പ്രവര്‍ത്തനങ്ങളും അന്തിമഘട്ടത്തിലാണ്. ഈ രണ്ടു പ്രവൃ ത്തികളും ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കും.
സൗരോര്‍ജ്ജ വൈദ്യുതിക്ക് പ്രോത്സാഹനമായി അനെര്‍ട്ട്
ജില്ലയില്‍ സൗരോര്‍ജ്ജ വൈദ്യുതിക്ക് പ്രോത്സാഹനമായി നിരവധി പദ്ധതികളാണ് അനെര്‍ട്ട് ആവിഷ്‌ക്കരിച്ചത്. രണ്ടായിരത്തോളം സോളാര്‍ റാന്തലുകള്‍, 169 ബയോഗ്യാസ് പ്ലാന്റുകള്‍, സൗരോര്‍ജ്ജ വാട്ടര്‍ ഹീറ്റര്‍, സോളാര്‍ റൂഫ് ടോപ്പ് പദ്ധതികള്‍ ജില്ലയില്‍ നടപ്പാക്കി. സര്‍ക്കാര്‍ ഓഫീസ് കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് സാധ്യതാപഠനം നടത്തി എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ട്.