പാലക്കാട്:പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതത്തിലേക്ക് എല്ലാ വരും മടങ്ങണമെന്നും വീടുകള്‍ നിര്‍മ്മിക്കുന്നതിന് മുമ്പ് ശുചി ത്വപരമായ ഉള്‍കാഴ്ച വേണമെന്നും ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി.ജില്ലയിലെ ആയിരം സര്‍ക്കാര്‍ ഓഫീസുകളുടെ ഹരി ത ഓഫീസ് പ്രഖ്യാപനവും ഹരിത കര്‍മ്മ സേനകള്‍ തരംതിരിച്ച പാഴ് വസ്തുക്കള്‍ ക്ലീന്‍ കേരള കമ്പനിക്ക് നല്‍കിയതിന്റെ ചെക്ക് കൈമാറലും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സം സ്ഥാനത്തെ പതിനായിരം സര്‍ക്കാര്‍ ഓഫീസുകളെ ഹരിത ഓഫീ സുകളാക്കുന്നതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ജില്ലയിലെ വിവിധ സര്‍ ക്കാര്‍ ഓഫീ സുകള്‍ക്കുള്ള ഹരിത ഓഫീസ് സാക്ഷ്യപത്രം മന്ത്രി വിതരണം ചെ യ്തു. ഹരിത കര്‍മസേനകള്‍ക്കുള്ള ചെക്കുകളും കൈമാറി. കോവി ഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരി പാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ അധ്യ ക്ഷയായി. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് മുഖ്യാതിഥി യായി. പുതുപ്പരിയാരം ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് കെ .ഉണ്ണികൃഷ്ണന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.അനില്‍ കുമാര്‍, കുടും ബശ്രീ ജില്ലാ മിഷ ന്‍ കോ – ഓര്‍ഡിനേറ്റര്‍ പി.സെയ്തലവി, ഹരിത കേരളം മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ വൈ.കല്യാണകൃഷ്ണന്‍ , ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.ജി.അഭിജിത് എന്നിവര്‍ പങ്കെടുത്തു.