അലനല്ലൂര്‍: ഇ പോസ്് മെഷീനുകളുടെ സെര്‍വ്വര്‍ തകരാര്‍ മണ്ണാ ര്‍ക്കാട് താലൂക്കിലെ റേഷന്‍ വ്യാപാരികളേയും ഉപഭോക്താക്ക ളേയും വലച്ചു.സംസ്ഥാനത്ത് മൂന്ന് ദിവസത്തോളമായി സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് റേഷന്‍ വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. അരിയും കിറ്റും വാങ്ങാനുമായി നിരവധി പേരാണ് ഓരോ റേഷന്‍ കടകളിലേക്കും എത്തുന്നത്.ഒരു ഉപഭോക്താവ് പലതവണ ഇ പോസ് മെഷീനില്‍ വിരലടയാളം പതിച്ചാലും സര്‍വ്വര്‍ തകരാര്‍ മൂലം നിരാ ശയാണ് ഫലം.ഇതിന് തന്നെ അരമണിക്കൂറിലേറെ സമയം ഒരു ഉപ ഭോക്താവിനായി ചെലവഴിക്കേണ്ടിയും വരുന്നു.
കേന്ദ്രീകൃതമായ ഒരു സെര്‍വ്വറിലൂടെയാണ് ഇ പോസ് മെഷീനുകള്‍ പ്രവര്‍ത്തിച്ച് വരുന്നത്.സമാന്തര സെര്‍വ്വറോ,അല്ലെങ്കില്‍ മറ്റൊരു സര്‍വ്വറോ സ്ഥാപിച്ച് പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് പോം വഴി.മാസ അവസാന ദിവസങ്ങളില്‍ പലകുറി ഈ പ്രശ്‌നം ആവര്‍ ത്തിക്കുന്നുണ്ട്.ഇത് റേഷന്‍ വിതരണത്തെ അവതാളത്തിലാക്കുക യും ചെയ്യുന്നുണ്ട്.സെര്‍വര്‍ തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ ഈ മാസ ത്തെ റേഷന്‍ കൊടുത്ത് തീര്‍ക്കാന്‍ പ്രയാസമായിരിക്കുമെന്ന് റേ ഷന്‍ വ്യാപാരികള്‍ പറയുന്നു.സര്‍ക്കാര്‍ അടയന്തരമായി വിഷയ ത്തില്‍ ഇടപെട്ട് സത്വര നടപടി സ്വീകരിക്കണമെന്ന് കേരള സ്‌റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഒര്‍ഗനൈസിംഗ് സെക്രട്ടറി വി.അജിത്കുമാര്‍ ആവശ്യപ്പെട്ടു.