പാലക്കാട്:കാര്‍ഷിക മേഖലയിലെ നയരൂപീകരണങ്ങള്‍ കര്‍ഷക നെ മുന്നില്‍ കണ്ടുള്ളതാവണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി.പാലക്കാട് കോട്ടമൈതാന്നത്ത് നടന്ന 72-ാം മത് റിപ്പ ബ്ലിക്ക്ദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയാ യിരുന്നു മന്ത്രി. കോര്‍പറേറ്റുകളും ഇടനിലക്കാരും ലാഭം കൊയ്യു മ്പോള്‍ കര്‍ഷകന് ഉത്പാദന ചെലവ് പോലും ലഭിക്കുന്നില്ലെന്ന അവസ്ഥയില്‍ നിന്നും മാറ്റമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ ഭരണം അഞ്ചാംവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ജനങ്ങളുടെ സാമൂഹിക- സാമ്പത്തിക- പുരോഗമന- ക്ഷേമപ്രവര്‍ ത്തികള്‍ക്കുമായി ഒട്ടനവധി പ്രവൃത്തികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയിട്ടുണ്ട്.അടിക്കടിയുണ്ടായ പ്രകൃതി ദുരന്തങ്ങളും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയും സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉയര്‍ത്തിയ വെല്ലുവിളി ചെറുതല്ല.രാജ്യത്ത് രണ്ട് മാസം നീണ്ടുനിന്ന ലോക്ഡൗണ്‍ കാലത്ത് പട്ടിണി മരണം സം ഭവിക്കാത്ത അപൂര്‍വം സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കേരളം. പൗരന്മാരുടെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ നീതിക്കും ആ ശയപ്രകടനം- വിശ്വാസ- മതനിഷ്ഠയ്ക്കും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യവും സമത്വവും പ്രാപ്തമാക്കാനും ഓരോ വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരു ത്തി സാഹോദര്യം പുലര്‍ത്താനും നാം ഒരുമിച്ച് നില്‍ക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ, പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രിയ അജയന്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക്, ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസ്, എ.ഡി.എം ആര്‍.പി സുരേഷ്, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.ടൗണ്‍ നോര്‍ ത്ത് പോലീസ് സ്റ്റേഷനിലെ പോലീസ് ഇന്‍സ്പെക്ടര്‍ സുജിത്ത് കുമാറി ന്റെ നേതൃത്വത്തില്‍ കോട്ടമൈതാനത്ത് നടന്ന റിപ്പബ്ലിക്ക്ദിനാ ഘോഷ പരേഡില്‍ ആറ് പ്ലാറ്റൂണുകള്‍ അണിനിരന്നു. കെ.എ.പി സെക്കന്റ് ബറ്റാലിയന്‍, ജില്ലാ ആംഡ് റിസര്‍വ്, പാലക്കാട് ലോക്കല്‍ പോലീസ്, പാലക്കാട് വനിതാ പോലീസ്, എന്‍.സി.സി സീനിയര്‍ ഡിവിഷന്‍, പെപ്പ് ബാന്‍ഡ് കെ.പി സെക്കന്റ് ബറ്റാലിയന്‍ എന്നിവ രാണ് പരേഡില്‍ പങ്കെടുത്തത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!