കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ രാജ്യത്തിന്റെ 72-ാം റിപ്പബ്ലിക് ദിനാഘോഷവും വിദ്യാഭ്യാസ-സാമൂ ഹ്യ-രാഷ്ട്രീയ മേഖലകളിലെ നിറസാന്നിധ്യവും സ്‌കൂള്‍ മാനേജരു മായിരുന്ന മുന്‍ എം.എല്‍.എ കല്ലടി മുഹമ്മദ് അനുസ്മരണ സദസ്സും സംഘടിപ്പിച്ചു.പ്രിന്‍സിപ്പാള്‍ പി.ജയശ്രീ ദേശീയ പതാക ഉയര്‍ത്തി. ഹെഡ്മിസ്ട്രസ് എ. രമണി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി.തുടര്‍ന്ന് റിപ്പബ്ലിക് ദിന സമ്മേളനവും അനുസ്മരണ സദസ്സും പഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡണ്ട് കെ.നാസര്‍ ഫൈസി അധ്യക്ഷനായി. ലൈ ബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.എന്‍.മോഹനന്‍ അനുസ്മരണ പ്രഭാഷണം നടത്തി.കറപുരളാത്ത സംശുദ്ധ രാഷ്ട്രീയവും പാര്‍ട്ടി ക്കതീതമായ വ്യക്തിബന്ധവും കാത്തുസൂക്ഷിച്ച ജനകീയനായ നേതാവായിരുന്നു കല്ലടി മുഹമ്മദെന്ന് അദ്ദേഹം അനുസ്മരിച്ചു. കഴി വുറ്റ സംഘാടകനും മികച്ച പൊതുപ്രവര്‍ത്തകനുമായിരുന്ന കല്ലടി പൊതുജീവിതത്തിലുടനീളം പ്രകടിപ്പിച്ച വിനയവും ലാളിത്യവും സത്യസന്ധതയും വ്യക്തമായ നിലപാടുകളും രാഷ്ട്രീയത്തിലെ പുതുതലമുറക്ക് പാഠമാകണമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്തംഗം കെ.ടി.അബ്ദുള്ള,മാനേജര്‍ റഷീദ് കല്ലടി, അണ്‍ എയ്ഡഡ് വിഭാഗം പ്രിന്‍സിപ്പാള്‍ കെ.സജ്‌ല,വി.പി. സലാഹുദ്ദീന്‍ ,പി. ഇ.സുധ,കെ.എ.രതി,ഹമീദ് കൊമ്പത്ത്,ജോണ്‍ റിച്ചാര്‍ഡ്, എം.പി. സാദിഖ്, കെ.എസ്.മനോജ്,തരുണ്‍ സെബാസ്റ്റ്യന്‍, കെ.എം.മുസ്തഫ, എസ്.രാജി,കെ.സി.ഗീത,എന്‍.ഹബീബ് റഹ്മാന്‍,റഹീമഷിറിന്‍,ഷിജി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീനക്കും വാര്‍ഡ് മെമ്പര്‍ കെ.ടി.അബ്ദുള്ളക്കും വിദ്യാലയം ഏര്‍പ്പെടുത്തിയ സ്‌നേഹോപഹാ രങ്ങള്‍ ചടങ്ങില്‍ സമ്മാനിച്ചു.ദേശഭക്തിഗാനാലാപനം,ഭരണഘടനാ ക്വിസ് മത്സര വിജയികള്‍ക്കുള്ള അനുമോദനം, റിലീഫ് കിറ്റ് വിത രണം തുടങ്ങിയവയും ആഘോഷ പരിപാടികളുടെ ഭാഗമായി നടന്നു.