മണ്ണാര്‍ക്കാട്: കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളെ സംയോജിപ്പിച്ച് എല്ലാ മേഖലകളിലും ഒരു മാതൃകാ ഗ്രാമപഞ്ചായ ത്താക്കി മാറ്റുന്നതിന് വിഭാവനം ചെയ്യുന്ന പദ്ധതിയായ സാഗി പ്രഖ്യാപനം കുമരംപുത്തൂരില്‍ നടത്തി. സന്‍സദ് ആദര്‍ശ് ഗ്രാമ യോജന അഥവാ സാഗി പഞ്ചായത്തായി കുമരംപുത്തൂരിനെ തെ രഞ്ഞെടുക്കപ്പെട്ടതിന്റെ പ്രഖ്യാപനവും വില്ലേജ് ഡെവലപ്മെന്റ് പ്ലാന്‍ രൂപീകരണവും വട്ടമ്പലം ഉബൈദ് ചങ്ങലീരി സ്മാരക കമ്യൂ ണിറ്റി ഹാളില്‍ വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. ലഭ്യ മായ എല്ലാ സ്രോതസ്സുകളും പരമാവധി പ്രയോജനപ്പെടുത്തി സാഗി പദ്ധതിയിലൂടെ മാതൃകാപഞ്ചായത്തായി കുമരംപുത്തൂര്‍ മാറണ മെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം പരിസ്ഥിതി ഉപജീവ നമാര്‍ഗം തുടങ്ങിയ വിവിധ മേഖലകളിലെ സമഗ്രവും സംയോ ജിതവുമായി വികസനവുമാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. വികെ ശ്രീകണ്ഠന്‍ എം.പിയുടെ പ്രത്യേക താല്‍പര്യ പ്രകാരമാണ് പാലക്കാട് പാര്‍ലിമെന്റ് മണ്ഡലത്തില്‍ നിന്നും പദ്ധതിയിലേക്ക് കുമരംപുത്തൂ രിനെ തിരഞ്ഞെടുത്തത്. പ്രഖ്യാപന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.കെ ഉമ്മുസല്‍മ മുഖ്യാതിഥിയാ യിരുന്നു. ദാരിദ്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ.പി വേലായുധന്‍ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.എം നൗഫല്‍ തങ്ങള്‍, എന്‍.മുഹമ്മദ് സഹദ്, ഇന്ദിര മഠത്തുംപള്ളി തുടങ്ങി ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി കളുടെ പ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംബന്ധിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സന്തോഷ് സ്വാഗതവും സെക്രട്ടറി കെ.വി രാധാകൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു.