മണ്ണാര്‍ക്കാട്: യു.ഡി.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്ക പ്പെട്ട യു.ഡി.എഫ് ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്കി.മണ്ണാര് ക്കാട് നടന്ന പരിപാടി വി.കെ ശ്രീകണ്ഠന് എം.പി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍.ഷംസുദ്ദീന് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് മണ്ഡലം ചെയര്മാന് ടി.എ സലാം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് നേതാക്കളായ പൊന്‍പാറ കോയക്കുട്ടി, അഡ്വ.ടി.എ സിദ്ദീഖ്, സി.അച്ചുതന്, പി. അഹമ്മദ് അഷ്റഫ്, പി.ആര് സുരേഷ്, റഷീദ് ആലായന്‍, വി.വി ഷൗക്കത്തലി, എം. മമ്മദ് ഹാജി, അബു വാറോടന്, എ. അയ്യപ്പന്, വര്‍ഗീസ്, കാസിം ആലായന്‍, മുത്തു, നഗ രസഭ ചെയര്മാന് ഫായിദ ബഷീര്‍, വൈസ് ചെയര്‍പേഴ്സണ്‍ പ്രസീ ദ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഉമ്മുസല്‍മ, വൈ സ് പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി, ജില്ല പഞ്ചായത്തംഗം മെഹര്ബാന് ടീച്ചര്‍, കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി, വൈസ് പ്രസിഡന്റ് മേരി സന്തോഷ്, കോട്ടോപ്പാടം ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ് അക്കര നസീമ, അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് ലത മുള്ളത്ത്, വൈസ് പ്രസിഡന്റ് കെ.ഹംസ സംബന്ധിച്ചു. കണ്‍വീനര്‍ പി.സി ബേബി സ്വാഗതം പറഞ്ഞു.
