എടത്തനാട്ടുകര: അലനല്ലൂര്‍ പഞ്ചായത്തിനേയും മലപ്പുറം ജില്ലയി ലെ എടപ്പറ്റ പഞ്ചാ യത്തിനേയും ബന്ധിപ്പിക്കുന്ന പ്രധാന പാലമായ കൊമ്പംകല്ല് പാലം പുതുക്കി നിര്‍മിക്കണമെന്ന ആവശ്യം ശക്ത മാകുന്നു. ഇക്കാര്യമുന്ന യിച്ച് വാര്‍ഡ് മെമ്പര്‍ ലൈല ഷാജഹാന് വികെ ശ്രീകണ്ഠന് എംപിക്ക് നിവേദനം നല്കി.എടത്തനാട്ടുകര തടിയംപറമ്പ് കൊമ്പംകല്ല് റോ ഡില് മുണ്ടത്തോടിന് കുറുകെയാ ണ് പാലമുള്ളത്. പതിറ്റാണ്ടുകള്‍ ക്ക് മുമ്പ് നിര്‍മിച്ച പാലത്തിന് കൈവരികളില്ല.അത് കൊണ്ട് തന്നെ അപകടങ്ങളും പതിവാണ്.

കുത്തനെയുള്ള ഇറക്കവും ശേഷം വളവോടു കൂടിയ റോഡുമാണ് ഉള്ളത്.ചെറിയ പാലമാണെങ്കിലും റോഡില്‍ നിന്നുള്ള താഴ്ച വലുതാ ണ്.പാലത്തിന് കൈവരി നിര്‍മിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്ക ണമെന്ന ആവശ്യം നിലനില്‍ക്കുന്നുണ്ടെങ്കിലും നടപടികള്‍ ഉണ്ടാ യിട്ടില്ല.പാലത്തിന്റെ ഒരു ഭാഗത്ത് വിള്ളലും ഉണ്ടായിട്ടുണ്ട്.ഇതും അപകടഭീഷണി വര്‍ധിപ്പിക്കുന്നു.
