മണ്ണാര്‍ക്കാട്:പോലീസ് പട്രോളിങ്ങിനിടെ മോഷ്ടാവ് പിടിയിലായി. കോഴിക്കോട് താമരശ്ശേരി കക്കാട് ചാമപ്പുര വീട്ടില്‍ സക്കരിയ്യ എന്ന റഷീദ് (38)ആണ് പിടിയിലായത്.നിരവധി മോഷണ കേസിലെ പ്രതി യാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.നഗരത്തില്‍ പോലീസ് സ്‌റ്റേഷ ന് സമീപത്തെ ഹെഡ് പോസ്റ്റ് ഓഫീസിലും ഒരു ടൈല്‍സ് കടയിലും മോഷണം നടന്നിരുന്നു.മണ്ണാര്‍ക്കാട് എഎസ്‌ഐ മുഹമ്മദാലിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചുവരുകയാണ്.