മണ്ണാർക്കാട്:കോട്ടോപ്പാടം ഗൈഡൻസ് ആൻ്റ് അസിസ്റ്റൻസ് ടീം ഫോർ എംപവറിങ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കോട്ടോപ്പാ ടം പഞ്ചായത്ത് പരിധിയിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധിക ൾക്കുള്ള സ്നേഹാദരവും സാരഥി സംഗമവും 9ന് (ശനി)രാവിലെ 9.30ന് കോട്ടോപ്പാടം കെ.എ.എച്ച് ഹയർ സെക്കണ്ടറി സ്കൂൾ ഓഡി റ്റോറിയത്തിൽ നടക്കും. എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.സി.കെ.ഉമ്മുസൽമ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന, വൈസ് പ്രസിഡണ്ട് ശശി ഭീമനാട്,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഗഫൂർ കോൽക്കള ത്തിൽ,മെഹർബാൻ ടീച്ചർ,ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, സാമൂഹ്യ-രാഷ്ട്രീയ നേതാക്കൾ,സൊസൈറ്റി രക്ഷാധികാരി പൊതുവിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ എ. അബൂബക്കർ ,പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്,സെക്രട്ടറി അസീസ് കോട്ടോപ്പാടം, ട്രഷറർ കല്ലടി റഷീദ് തുടങ്ങിയവർ പ്രസംഗിക്കും.വിദ്യാഭ്യാസ-സാമൂഹ്യ മുന്നേറ്റത്തിനായി ഗേറ്റ്സ് ഈ വർഷം നടപ്പാക്കുന്ന കർമ്മ പദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങിൽ നടത്തും.