മണ്ണാര്‍ക്കാട് :താലൂക്കിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐഎഎസ് പഠനം സാധ്യമാക്കുന്ന വേദിക് അക്കാദമിയില്‍ അഞ്ച് നിര്‍ധന വിദ്യാര്‍ ത്ഥികളുടെ പഠനചെലവ് പൊതുപ്രവര്‍ത്തകനായ ബഷീര്‍ കാട്ടു കുളം ഏറ്റെടുത്തതായി വേദിക് അക്കാദമി ഭാരവാഹികള്‍ വാര്‍ ത്താ സമ്മേളനത്തില്‍ അറിയിച്ചു.താലൂക്കിലെ വിവിധ സ്‌കൂളു കളില്‍ പഠിക്കുന്ന സമര്‍ത്ഥരും നിര്‍ധനരുമായ വിദ്യാര്‍ത്ഥികളുടെ പഠനച്ചെലവാണ് പൂര്‍ണമായും ബഷീര്‍ കാട്ടുകുളം ഏറ്റെടുത്തി രിക്കുന്നത്.ജനുവരി 10ന് നടക്കുന്ന ബഷീറിന്റെ മകന്റെ വിവാഹ സല്‍ക്കാര ചടങ്ങില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയ ങ്ങളിലെ പ്രധാന അധ്യാപകരെ തുക ഏല്‍പ്പിക്കുമെന്നും വേദിക് അക്കാദമിക് ഭാരവാഹികള്‍ അറിയിച്ചു.ചടങ്ങില്‍ വികെ ശ്രീകണ്ഠ ന്‍ എംപി,എംഎല്‍എമാരായ എന്‍.ഷംസുദ്ദീന്‍,പി.കെ.ശശി,എഎസ്പി പ്രശോഭ്,ആര്യാടന്‍ ഷൗക്കത്ത് എന്നിവര്‍ പങ്കെടുക്കും.
ഗ്രാമ പ്രദേശങ്ങളില്‍ നിന്നും പ്രതിഭകളെ കണ്ടെത്തി അവരെ സി വില്‍ സര്‍വ്വീസ് മേഖലയിലെ മികച്ച സാന്നിദ്ധ്യങ്ങളായി വളര്‍ത്തി യെടുക്കുകയാണ് വേദിക് അക്കാദമിയുടെ ലക്ഷ്യം.14 രാജ്യങ്ങളില്‍ ഐഎഎസ് പരിശീലന സ്ഥാപനങ്ങളുള്ള വേദിക് അക്കാദമിക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 124 ഓഫ് ക്യാമ്പസുകളു ണ്ട്.എട്ടാം ക്ലാസ് മുതല്‍ പ്രവേശനം നല്‍കും.സിവില്‍ സര്‍വ്വീസ് എഴുതാനുള്ള പ്രായപരിധിയായ 32 വയസ്സുവരെ പരിശീലനം നല്‍ കും..ആദ്യ ശ്രമത്തില്‍ വിജയിക്കുന്നവര്‍ക്ക് കോഴ്‌സ് തുക തിരിച്ച് നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
മുന്‍ ഡിജിപി ഡോ.അലക്‌സാണ്ടര്‍ ജേക്കബ്ബ്, മഹാത്മാ ഗാന്ധി,കണ്ണൂ ര്‍ യൂണിവേഴ്‌സിറ്റികളുടെ മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.ബാബു സെബാസ്റ്റിയന്‍,കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സി ലര്‍ ഡോ മുഹമ്മദ് ബഷീര്‍,പ്രൊഫ.എന്‍കെ ഗേയാല്‍ ഉള്‍പ്പടെയുള്ള പ്രമുഖരാണ് വേദിക്കിനെ നയിക്കുന്നത്.വാര്‍ത്താ സമ്മേളനത്തില്‍ വേദിക്ക് അക്കാദമി റീജ്യണല്‍ മാനേജര്‍ ആന്റണി ജോസ്,മണ്ണാര്‍ ക്കാട് ഓഫ് ക്യാമ്പസ് ഡയറക്ടര്‍ മുഹമ്മദ് ആഷിഖ്,സെന്റര്‍ മാനേ ജര്‍ ആഷിഖ്,പാലക്കാട് ഓഫ് ക്യാമ്പസ് ഡയറക്ടര്‍ മുഹമ്മദ് റഫീഖ് എന്നിവര്‍ പങ്കെടുത്തു.