മണ്ണാര്‍ക്കാട്:ജില്ലയില്‍ 2016 മുതല്‍ 25 ഘട്ടങ്ങളിലായി വിതരണം ചെ യ്തത് 1661.12 കോടിയുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍.102 സഹകരണ സംഘങ്ങള്‍ മുഖേന 2020 നവംബര്‍ വരെയുള്ള വിതര ണമാണ് പൂര്‍ത്തിയാക്കിയത്. ഇരുപത്തിയാറാം ഘട്ടത്തില്‍ ഡിസം ബര്‍ മാസത്തെ പെന്‍ഷന്‍ വിതരണം നടന്നുവരികയാണ്. 2,85921 ഗുണഭോക്താക്കള്‍ക്കായി 39.19 കോടി രൂപയാണ് ഈ ഘട്ടത്തില്‍ വിതരണം ചെയ്യാനുള്ളത്.കര്‍ഷക തൊഴിലാളി,അംഗപരിമിത, അവിവാഹിത, വിധവാ, വാര്‍ദ്ധക്യകാലം തുടങ്ങിയ അഞ്ച് വിഭാഗം സുരക്ഷാ പെന്‍ഷനുകളാണ് വിതരണം ചെയ്തത്. പ്രതിമാസ പെന്‍ ഷന്‍ 1400 രൂപയില്‍ നിന്നും നിലവില്‍ 1500 ആയി ഉയര്‍ത്തിയിട്ടുണ്ട്. ജനുവരി മുതല്‍ ഈ തുക വിതരണം ചെയ്യും . സഹകരണ സംഘങ്ങ ള്‍ മുഖേന 1700 ഓളം ഏജന്റുമാരെ ഉപയോഗിച്ചാണ് ഗുണഭോക്താ ക്കള്‍ക്ക് കൃത്യമായി പെന്‍ഷന്‍ എത്തിച്ചത്.