കാഞ്ഞിരപ്പുഴ:അവധി ദിനങ്ങളാഘോഷിക്കാന്‍ കാഞ്ഞിരപ്പുഴ ഡാം ഉദ്യാനത്തിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്.ക്രിസ്തുമസ് പുതുവത്സരമാ ഘോഷിക്കാന്‍ ഒരാഴ്ചക്കിടെ ഏഴായിരത്തോളം സന്ദര്‍ശകരാണ് എത്തിയത്.ഏകദേശം ഒന്നര ലക്ഷത്തോളം രൂപയാണ് വരുമാനം. ക്രിസ്തുമസ് ആഘോഷ ദിനങ്ങളായ വെള്ളി,ശനി ദിവസങ്ങളില്‍ മാത്രം മൂവായിരത്തിലധികം പേരെത്തി.പുതുവത്സര ദിനമായ ഇന്ന് സന്ദര്‍ശകരുടെ എണ്ണം പൊതുവേ കുറവായിരുന്നു. ആയിരത്തിനടു ത്ത് സന്ദര്‍ശകരാണ് ഇന്ന് ഉദ്യാനം കാണാന്‍ എത്തിയത്. സര്‍ക്കാരി ന്റെ കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് സന്ദര്‍ശകരെ ഉദ്യാ നത്തിലേക്ക് പ്രവേശിപ്പിക്കുന്നത്.
മണ്ണാര്‍ക്കാടിന്റെ മലമ്പുഴ ഉദ്യാനമെന്ന് വിശേഷിപ്പിക്കുന്ന കാഞ്ഞി രപ്പുഴ ഡാം ഉദ്യാനം സഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ്. നവീകരണ പ്രവൃത്തികളും പൂര്‍ത്തിയായതോടെ കാഞ്ഞിരപ്പുഴ ഉദ്യാനം കൂടുത ല്‍ അണിഞ്ഞൊരുങ്ങിയിട്ടുണ്ട്.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മാത്രമല്ല പെരിന്തല്‍മണ്ണ, മലപ്പുറം, നിലമ്പൂര്‍ ഭാഗത്തു നിന്നു മെല്ലാം കുടുംബസമേതം സന്ദര്‍ശിക്കുന്നവര്‍ അനവധിയാണ്. പ്രകൃ തിമനോഹാരിതയാണ് പ്രധാന ആകര്‍ഷണീയത. കൂടാതെ കുട്ടിക ള്‍ക്ക് ഉല്ലസിക്കാനുള്ള സൈക്ലിംഗ്, സ്വിമ്മിംഗ് പൂള്‍, സംഗീതത്തിന നുസരിച്ച് ചാഞ്ചാടുന്ന വെള്ളച്ചാട്ടം എന്നിവയും പ്രധാന ആകര്‍ഷ ണീയതയാണ്. പെഡല്‍ബോട്ടിംഗുമുണ്ട്. ജലസേചനവകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവരുടെ കീഴിലാണ് ഉദ്യാന ത്തിന്റെ പ്രവര്‍ത്തനം.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള ലോക്ക് ഡൗണി ല്‍ ഏഴുമാസം ഉദ്യാനം അടച്ചിട്ടിരുന്നു.മാര്‍ച്ച് 12നാണ് പൂട്ടിയ ഉദ്യാ നം ഒക്ടോബര്‍ 13നാണ് സന്ദര്‍ശകര്‍ക്കായി തുറന്നത്.ഇക്കാലയള വില്‍ ലക്ഷങ്ങളുടെ വരുമാനമാണ് നഷ്ടമായത്. സാധാരണഗതിയി ല്‍ ആഘോഷ വേളകളിലും സ്‌കൂള്‍ അവധിക്കാലത്തും മൂന്നര ലക്ഷം രൂപവരെ വരുമാനം ഒരുമാസം ഇവിടെ ലഭിക്കാറുണ്ട്.ശനി, ഞായര്‍ അവധിദിവസങ്ങളില്‍ ആയിരത്തിനടുത്തോ അതിലധിക മോ സഞ്ചാരികളാണ് ഇവിടെ എത്താറുള്ളത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ആഘോഷ, അവധി ദിവസങ്ങളില്‍ സന്ദര്‍ശകര്‍ കൂടുതല്‍ എത്തി തുടങ്ങിയതിന്റെ സന്തോഷത്തിലാണ് അധികൃത രും മുതിര്‍ന്നവര്‍ക്ക് 25 ഉം കുട്ടികള്‍ക്ക് 12 രൂപയുമാണ് സന്ദര്‍ശക ഫീസ്. മാനേജര്‍ക്ക് പുറമെ പതിനഞ്ചോളം ജീവനക്കാരാണ് ഉദ്യാന ത്തിലുള്ളത്.