മണ്ണാര്‍ക്കാട്:അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ പുതിയ കോഴ്‌സുകള്‍ അനുവദി ക്കണമെന്നാവശ്യപ്പെട്ട് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉന്നത വിദ്യാ ഭ്യാസ വകുപ്പ് മന്ത്രി ഡോ.കെടി ജലീലിന് നിവേദനം നല്‍കി.എം.എ വേള്‍ഡ് ഹിസ്റ്ററി,ബിഎ എക്കണോമിക്‌സ് എന്നീ കോഴ്‌സുകള്‍ അനുവദിക്കണമെന്നാണ് ആവശ്യം.ഇക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി എംഎല്‍എ അറിയിച്ചു.
വിദ്യാഭ്യാസ പരമായും സാമൂഹികപരമായും ഏറെ പിന്നാക്കം നില്‍ക്കുന്ന അട്ടപ്പാടിയിലെ ഭൂരിഭാഗം കുട്ടികള്‍ക്കും ഉന്നത വിദ്യാ ഭ്യാസം പ്രാപ്യമായത് 2012ല്‍ കോളേജ് ആരംഭിച്ച തോടെയാണ്. ഗോത്രവിഭാഗത്തില്‍ പെടുന്ന കുട്ടികള്‍ക്ക് ഓരോ കോഴ്‌സിനും പത്ത് സീറ്റ് വീതം പ്രത്യേകം സംവരണം ചെയ്തിട്ടുള്ള കേരളത്തിലെ ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണിത്.കൂടുതല്‍ കോഴ്‌സുകള്‍ അനുവദിക്കുന്നതിന്റെ ഭാഗമായി 2020-21 വര്‍ഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്ത കോഴ്‌സുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോളേജ് പിടിഎ ഭാരവാഹികള്‍ എംഎല്‍എക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു. ഈ നിവേദനവും എംഎല്‍എ മന്ത്രിക്ക് കൈമാറിയിട്ടുണ്ട്.