പാലക്കാട്:പള്‍സ് പോളിയോ ഇമ്മ്യൂണേസേഷന്‍ പദ്ധതി പ്രകാരം ജില്ലയിലെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള പോളി യോ തുള്ളിമരുന്ന് വിതരണം 2021 ജനുവരി 17ന് നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.2,11,468 കുട്ടികളെ യാണ് പള്‍സ് പോളിയോ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ താമസമാക്കിയ കുടുംബങ്ങളിലെ 742 കുട്ടികളും ഉള്‍പ്പെടും. തുള്ളിമരുന്ന് വിതര ണത്തിനായി 2115 പോളിയോ ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കു ന്നത്. ഓരോ ബൂത്തിനും രണ്ടംഗങ്ങള്‍ വീതം ആകെ 4230 ടീം അംഗങ്ങളും 220 സൂപ്പര്‍വൈസര്‍മാരും ഉണ്ടാവും. ബൂത്തുകളിലെ ത്തി പോളിയോ സ്വീകരിക്കാത്ത കുട്ടികള്‍ക്ക് ജനുവരി 18 ന് വീടുകളിലെത്തി പോളിയോ നല്‍കും. ഇതിനായി 6248 പേരെ രണ്ടംഗങ്ങളുള്ള 3124 ടീമുകളാക്കി സജ്ജീകരിച്ചു. കൂടാതെ 314 സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. മാള്‍/ബാസാറുകളി ലും ട്രാന്‍സിറ്റ് പോയിന്റ് ബൂത്തുകളിലും (ബസ് സ്റ്റാന്‍ഡ്, റെയില്‍ വേ സ്റ്റേഷന്‍) പോളിയോ നല്‍കും. 150 മൊബൈല്‍ ടീമും പ്രവര്‍ത്ത ന സജ്ജമായിരിക്കും.
കോവിഡ് 19 ന്റെ സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍, ബഫര്‍ സോണ്‍, ഏരിയ ബിയോണ്ട് ബഫര്‍ സോണ്‍ എന്നിങ്ങനെ വേര്‍തിരിച്ച് ബൂത്തുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. പോളിയോ നല്‍കുന്നതിന് നിയോഗിക്കപ്പെട്ടവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ വിതരണം തടസ്സപ്പെടാതിരിക്കാന്‍ കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. പോളിയോ വാക്സിന്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിന് വകുപ്പുകളുടെ വാഹനങ്ങള്‍ ഉപയോഗപ്പെടു ത്തും. കേന്ദ്രങ്ങളില്‍ മാസ്‌ക്, സാനിറ്റൈസര്‍, കൈകഴുകുന്നതി നുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കും. പോളിയോ വാക്സിന്റെ കുറവു വരാത്ത രീതിയില്‍ വിതരണം നടക്കണമെന്നും കോവിഡ്- 19 വാക്‌സിനേഷന്‍, പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 2021 എന്നിവയുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനാനയി ചേര്‍ന്ന് ടാക്‌സ്‌ഫോഴ്‌സ് യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡി ബാലമുരളി നിര്‍ദേശം നല്‍കി.