കുമരംപുത്തൂര്‍:മൈലാംപാടം പൊതുവപ്പാടത്ത് പുലി ആക്രമണമു ണ്ടായ സാഹചര്യത്തില്‍ വനംവകുപ്പ് ഇന്ന് വൈകീട്ടോടെ പ്രദേശ ത്ത് കൂട് സ്ഥാപിക്കും.ഇന്നലെ വെളുങ്കോട് മേയാന്‍ വിട്ട ആടുകളെ പട്ടാപകല്‍ പുലി ആക്രമിച്ചിരുന്നു.ഇന്നലെ വൈകീട്ട് നാല് മണി യോടെ പാലക്കോടന്‍ ബാബുവിന്റെ മൂന്ന് ആടുകളെയാണ് പുലി ആക്രമിച്ചത്.ഒരെണ്ണം ചത്തു.മറ്റ് രണ്ടെണ്ണത്തിന് സാരമായി പരി ക്കേറ്റു.

സംഭവത്തില്‍ പ്രതിഷേധവുമായി എത്തിയ നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് വച്ചിരുന്നു.ജനപ്രതിനിധികളായ രാജന്‍ ആമ്പാടത്ത്,നിജോ വര്‍ഗീസ്,വിജയലക്ഷ്മി എന്നിവരും സ്ഥലത്തെ ത്തിയിരുന്നു.വനംവകുപ്പിന്റെ വാഹനവും തടഞ്ഞിട്ട നാട്ടുകാര്‍ പുലിക്കൂട് സ്ഥാപിക്കുമെന്ന് ഉറപ്പ് നല്‍കിയാലേ പിരിഞ്ഞ് പോകു വെന്ന് അറിയിക്കുകയായിരുന്നു.ഇതേ തുടര്‍ന്നാണ് ജനങ്ങളുടെ ഭീതി അകറ്റുന്നതിനായി പുലിക്കൂട് സ്ഥാപിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചത്.പുലി ആക്രമണം ഉണ്ടായ സ്ഥലത്താണ് കൂട് സ്ഥാപിക്കുകയെന്ന് മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസര്‍ ആഷിഖ് അലി പറഞ്ഞു.

കുറച്ച് കാലമായി പുലിപ്പേടിയിലാണ് മൈലാംപാടം പൊതുവപ്പാ ടവും പരിസര പ്രദേശങ്ങളും.പകലും ജനവാസ കേന്ദ്രത്തില്‍ പുലി ഇറങ്ങിയതോടെ നാട്ടുകാരുടെ ഭീതിയും ഇരട്ടിച്ചിരിക്കുക യാണ്. ടാപ്പിങ് ഉള്‍പ്പടെയുള്ള ജോലികള്‍ക്ക് പോകാന്‍ കഴിയാത്ത സ്ഥിതി യാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!