മണ്ണാര്‍ക്കാട്:നെടുമംഗല്യത്തിനും ഇഷ്ടപുരുഷനെ ലഭിക്കാനും സന്താന സൗഭാഗത്തിനുമായി മലയാളി മങ്കമമാര്‍ ഇന്ന് തിരുവാതിര ആഘോഷിക്കുന്നു.നോമ്പ്,ശിവക്ഷേത്രങ്ങളില്‍ ആര്‍ദ്രാദര്‍ശനം, എട്ടങ്ങാടി,നിവേദ്യം,തുടികൊട്ടിക്കളി,രാത്രി ദുര്‍ഗ പൂജകഴിഞ്ഞു ള്ള പാതിരാപ്പൂ ചൂടല്‍ എന്നിവയാണ് മുഖ്യചടങ്ങുകള്‍.ആചാരങ്ങള്‍ പലതും അപ്രത്യക്ഷമായെങ്കിലും പരമ്പരാഗതാനുഷ്ഠാനങ്ങളോടെ തിരുവാതിര ആഘോഷിക്കുന്ന വീടുകള്‍ ഇന്നും ധാരാളമുണ്ട്. ഇത്ത വണ ചൊവ്വാഴ്ച വൈകീട്ട് തന്നെ തിരുവാതിര നോമ്പ് ആരംഭിച്ചി രുന്നു.പാതിരാ പൂ ചൂടല്‍ ഇന്നലെ രാത്രി നടന്നു.ആര്‍ദ്രാ ദര്‍ശനമ ടക്കമുള്ള ചടങ്ങുകള്‍ ഇന്നാണ്.മഹേശ്വരനോടുള്ള ഭക്തി,വിശ്വാസ ങ്ങളോടെ ഭര്‍തൃമതികളും കന്യകമാരും ഇന്ന് രാവിലെ മുതല്‍ തിരുവാതിര വ്രതം ആചരിക്കുന്നു.രാവിലെ തുടിച്ച് കുളിക്ക് ശേഷം ക്ഷേത്ര ദര്‍ശനത്തോടെയായാണ് വ്രതം ആരംഭിച്ചത്.പരമേശ്വര ന്റെ ജന്‍മനക്ഷത്രമായ ധനുമാസത്തിലെ തിരുവാതിര സ്ത്രീകളു ടെ ഉത്സവം പോലെയാണ്.