പാലക്കാട്:ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ജില്ലാ എംപ്ലോ യബിലിറ്റി സെന്റര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നിക ത്തുന്നതിന് ഡിസംബര്‍ 30 ന് രാവിലെ 10 ന് തൊഴില്‍ മേള നടത്തു ന്നു. ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, ഇ. എം. ടി. നഴ്സ് , ഫ്ലീറ്റ് കോഡിനേറ്റര്‍ , മാനേജ്മെന്റ് ട്രെയിനീസ്, ഫിനാന്‍ഷ്യല്‍ കണ്‍സ ള്‍ട്ടന്റ്, ബിസിനസ് ലീഡര്‍, സെയില്‍സ് ഡെവലപ്പ്മെന്റ് മാനേജര്‍, സെയില്‍ മാനേജര്‍,പാര്‍ട് ടൈം ഓപ്പണിംഗ്സ് ഒഴിവുകളിലേയ്ക്കാണ് തൊഴില്‍ മേള സംഘടിപ്പിക്കുന്നത്. എസ്.എസ്.എല്‍.സി, പ്ലസ്.ടു, ഡിഗ്രി, പി.ജി, എം.ബി.എ, ജി . എന്‍.എം / ബി. എസ്.സി നഴ്സിങ്ങിംഗ്, ഡിപ്ലോമ , എഞ്ചിനീയറിങ്ങ് ഇന്‍ ഓട്ടോമൊബൈല്‍, മെക്കാനിക്കല്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണ് മേളയില്‍ പ്രവേശനം. 18 മുതല്‍ 40 വയസ് വരെയാണ് പ്രായപരിധി. ഡിസംബ ര്‍ 24, 28, 29 തിയ്യതികളിലായി എംപ്ലോയബിലിറ്റി സെന്ററില്‍ രജി സ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിനായി ബയോഡേറ്റയു ടെ മൂന്ന് പകര്‍പ്പും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ ടൈം രജിസ്ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം ജില്ലാ എംപ്ലോയ്മെ ന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. മുന്‍പ് രജിസ്റ്റര്‍ ചെയ്തി ള്ളവര്‍ക്ക് രശീതി ഹാജരാക്കിയാല്‍ മതിയാകുമെന്ന് ജില്ലാ എംപ്ലോ യ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 0491 2505435

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!