മണ്ണാര്‍ക്കാട്:സാക്ഷരതാമിഷന്‍ കീഴില്‍ ഹയര്‍സെക്കന്ററി, പത്താ തരം തുല്യതാ കോഴ്സുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് 2021 ജനുവരി ഒന്നിന് ആരംഭിക്കും. ഏഴാംതരം വിജയിച്ച് 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പത്താംതരത്തലേക്കും, 22 വയസ്സ് പൂര്‍ത്തിയാ യ പത്താംതരം വിജയിച്ചവര്‍ക്ക് ഹയര്‍സെക്കന്ററി തുല്യത കോഴ്സു കളിലേക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. കോമേഴ്സ്, ഹ്യൂമാനീറ്റീസ് വിഷയങ്ങളിലാണ് ഹയര്‍സെക്കന്ററി കോഴ്സ് നട ത്തുന്നത്. പത്താംതരത്തിന് 1850/ രൂപയും, ഹയര്‍സെക്കന്ററി ഒന്നാംവര്‍ഷം 2500/ രൂപയുമാണ് രജിസ്ട്രേഷന് ഉള്‍പ്പടെയുള്ള ആകെ കോഴ്സ് ഫീസ്. രജിസട്രേഷനും വിശദവിവരങ്ങള്‍ക്കും ബ്ലോ ക്ക്, ഗ്രാമപഞ്ചായത്ത്, നഗരസഭകളിലെ സാക്ഷരതാമിഷന്‍ പ്രേര ക്മാരുമായോ, ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസുമായോ ബന്ധ പ്പെടാം. ഫോണ്‍-0491 2505179.
