തച്ചനാട്ടുകര: നാട്ടുകല്ലില്‍ വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ് ബൈക്ക് മോഷണം പോയ സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് സ്വദേശികളായ റഹീഷ് (19),ഷാഹുല്‍ ഹമീദ്,ബിനോയ് (29) എന്നിവരാണ് പിടിയിലായത്. തച്ചനാട്ടുകര നാട്ടുകല്‍ ആശുപത്രിപ്പടി സ്വദേശി മുഹമ്മദാലിയുടെ ബൈക്കാണ് കഴിഞ്ഞ ദിവസം മോഷണം പോയത്.അട്ടപ്പാടി താവള ത്ത് വെച്ച് ബൈക്ക് കണ്ടെടുക്കുകയായിരുന്നു.