മണ്ണാര്‍ക്കാട്:സുഗതകുമാരി ടീച്ചറുടെ വിയോഗത്തില്‍ വിതുമ്പി മണ്ണാര്‍ക്കാടും.പരിസ്ഥിതിയുടെ പ്രാധാന്യവും പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജവും പകര്‍ന്നുനല്‍കിയ പ്രിയപ്പെട്ട അധ്യാപികയെയാണ് നാടി ന് നഷ്ടമായത്. സൈലന്റ് വാലിയെ സംരക്ഷിക്കുവാന്‍ കേരളത്തി ലെ മുഴുവന്‍ പരിസ്ഥിതി പ്രവര്‍ത്തകരേയും മണ്ണാര്ക്കാടെത്തിക്കാ ന് കഴിഞ്ഞത് സുഗതകുമാരി ടീച്ചറുടെ സാനിധ്യവും ശബ്ദവുമായി രുന്നു.ജൈവകലവറയായ നിശബ്ദ താഴ് വരയുടെയും കുന്തിപ്പുഴയു ടെയും കരുതല്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെകൂടി ഉത്തരവാദിത്വ മാണെന്ന് അവര്‍ ഓര്‍മിപ്പിച്ചിരുന്നു. പറയുക മാത്രമല്ല മുന്നില്‍ നിന്ന് നയിക്കാനും അവര്‍ മറന്നില്ല.
സൈലന്റ് വാലി പ്രക്ഷോഭങ്ങളുടെ ഭാഗമായി രണ്ടില്കൂടുതല് തവണ അവര്‍ മണ്ണാര്ക്കാടെത്തിയിരുന്നു. 2007ലും അതിന് മുമ്പും. 2007 കാലഘട്ടത്തില്‍ മണ്ണാര്‍ക്കാട്ടെ തത്തേങ്ങലത്തും , ടിബിയിലും യോഗങ്ങള്‍ ചേരുകയും ചെയ്തത് അന്നത്തെ പരിസ്ഥിതി പ്രവര്ത്ത കര് ഓര്‍ത്തെടുക്കുന്നു. സൈലന്റ് വാലിയുമായി ബന്ധപ്പെട്ട പദ്ധ തികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയതും ടീച്ചറുടെ നേതൃത്വ ത്തിലുള്ള പോരാട്ടംകൊണ്ടായിരുന്നു. സൈലന്റ് വാലി -കുന്തിപ്പുഴ സംരക്ഷണസമിതിയുടെ രൂപീകരണവും തുടര്‍പ്രവര്‍ത്തനങ്ങളുടെ യും ഊര്‍ജം ടീച്ചറായിരുന്നു. ഡോ. എന്‍.എന്‍. കുറുപ്പായിരുന്നു ചെയ ര്‍മാന്‍.വി. സജാത് സാഹിര്‍ , കെപിഎസ് പയ്യനെടം, ഫറൂഖ് കളത്തി ല്‍ ഉള്‍പ്പടെയുള്ള മണ്ണാര്‍ക്കാട്ടെ പരിസ്ഥിതി പ്രവര്‍ത്തകരും ഒറ്റക്കെ ട്ടായി അവര്‍ക്ക് പിന്നില്‍ അണിനിരന്നു. ഉപവാസങ്ങള്വരെ സംഘ ടിപ്പിച്ചു. സാറാ ജോസഫ് , സിപി. മുഹമ്മദ്, വി.എസ്. സുനില്‍കുമാര്‍ ഉള്‍പ്പടെയുള്ള സാഹിത്യ സാംസ്കാരിക, രാഷ്ട്രീയരംഗത്തുള്ളവ രെല്ലാം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
സമരങ്ങളുടെ ഭാഗമായി 2007 മെയ് 12ന് കെടിഎം സ്കൂളില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.അന്ന് അനാരോഗ്യംമൂലം ടീച്ചര്‍ക്ക് എത്താന്‍കഴിഞ്ഞില്ല. പകരം പരിസ്ഥിതി പ്രവര്‍ത്തകനായ ശോഭീ ന്ദ്രന്‍ മാഷായിരുന്നു ഉദ്ഘാടനം ചെയ്തത്.നീണ്ട പോരാട്ടങ്ങള്‍ക്കൊ ടുവില്‍ സൈലന്റ് വാലിക്ക് ബഫര്‍ സോണ്‍ പ്രഖ്യാപനമുണ്ടായത് സുഗതകുമാരി ടീച്ചര്‍ ഉള്‍പ്പെട്ട പരിസ്ഥിതി പ്രവര്‍ത്തകരുടെ നേട്ട മായി. അതേസമയം സൈലന്റ് വാലി സംരക്ഷിത വലയ പ്രഖ്യാപ നചടങ്ങില് നിന്ന് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന വരെ ഒഴിവാക്കിയത് ഏറെ വിവാദമായിരുന്നു പ്രത്യേകിച്ചും സമര ത്തിന് മുന്നില്‍ നിന്ന സുഗതകുമാരിയുടെയും വിഷ്ണു നാരായണന് നമ്പൂതിരിയുടെയുമെല്ലാം പേരുകള്‍. സൈലന്റ് വാലിയെന്ന ജൈവകലവറ ഇപ്പോഴും കോട്ടംതട്ടാതെ നിലനില്‍ക്കുന്നതിന് നിദാനമായ സുഗതകുമാരി ടീച്ചറുടെ വിയോഗം മണ്ണാര്‍ക്കാടിനും നികത്താനാകാത്ത നഷ്ടമാണ് .
