മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ പയ്യനെടം എടേരത്തെ സുജീവനം അഭ യകേന്ദ്രത്തിലെ 13 അന്തേവാസികള്‍ക്ക് തിരിച്ചറിയല്‍ രേഖ ലഭി ക്കാന്‍ മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ നടപടി സ്വീകരിച്ചു.ഇവര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ യാതൊന്നുമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ആനുകൂല്ല്യങ്ങള്‍ ഒന്നും ലഭ്യമായിരുന്നില്ല.ഇത് ശ്രദ്ധയില്‍പ്പെട്ട തിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ എന്‍.എന്‍ മുഹമ്മദ് റാഫി അഭയകേന്ദ്രത്തിലെത്തി വോട്ടര്‍ പട്ടികയില്‍ പേര് ചേര്ക്കാ നുള്ള അപേക്ഷ സ്വീകരിക്കുകയായിരുന്നു.ആരോരുമില്ലാതെ ഉപേക്ഷിക്കപ്പെട്ട സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൡ നിന്നുളള ഇവര്‍ കാലങ്ങളായി അഭയകേന്ദ്രത്തിലാണ് താമസിച്ച് വരുന്നത്.

ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യുട്ടി തഹസില്‍ദാര്‍ ചന്ദ്രബാബു,ഇലക്ഷന് ഡെപ്യുട്ടി തഹസില്‍ദാര്‍ ഹരികുമാര്‍,ഡെപ്യുട്ടി തഹസില്‍ദാര്‍ ബീന,താലൂക്ക് ജീവനക്കാരായ വിജയകുമാര്‍, ഷാജി,ഭാസ്കരദാസ്, ഉസ്മാന്,ബിനേഷ്,പയ്യനെടം വില്ലേജ് ഓഫീസര്‍ ബിജു,പ്രമോദ് എന്നി വര് തഹസില്‍ദാരോടൊപ്പം ഉണ്ടായിരുന്നു.2021 ജനുവരിയില്‍ 18 വയസ് തികയുന്നവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തിയ്യതി ഡിസംബര്‍ 31 വരെയാണെന്നും ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും തഹസില്‍ദാര്‍ അറിയി ച്ചു.
