പാലക്കാട്:ജില്ലയില്‍ രണ്ടാംവിള നെല്ല് സംഭരണത്തിനുള്ള രജി സ്ട്രേഷന്‍ നാളെ മുതല്‍ ആരംഭിക്കും. സപ്ലൈകോ വഴി നെല്ല് സംഭരണത്തിനായി കര്‍ഷകര്‍ അക്ഷയ കേന്ദ്രം മുഖേന ഓണ്‍ ലൈനായി രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകര്‍ പേര് , ഏരിയ എന്നിവ കൈവശാവകാശ പത്രം വച്ചും ആധാര്‍ നമ്പര്‍, ബാങ്ക്, ബ്രാഞ്ച് , അക്കൗണ്ട് നമ്പര്‍ എന്നിവ ബാങ്ക് പാസ്ബുക്ക് വെച്ചും കൃത്യത ഉറപ്പു വരുത്തണം.രണ്ടാം വിള രജിസ്ട്രേഷന്‍ ഫെബ്രുവരി 15ന് അവസാനിക്കും.
ഉമ, ജ്യോതി, മട്ട, വെള്ള എന്നിവയ്ക്ക് ഇനം തിരിച്ച് പ്രത്യേകം രജി സ്ട്രേഷന്‍ ചെയ്യണം. ഒരു ഇനത്തിന് ഒരു രജിസ്ട്രേഷന്‍ മാത്രമേ അനുവദിക്കൂ. എന്‍.ആര്‍. എ, എന്‍.ആര്‍. ഒ,സീറോ ബാലന്‍സ് അക്കൗണ്ട്, ട്രാന്‍സാക്ഷന്‍ ഇല്ലാത്ത അക്കൗണ്ടുകള്‍ എന്നിവ രജിസ്റ്റര്‍ ചെയ്യരുത് . പാട്ട കര്‍ഷകര്‍ പ്രത്യേക സത്യവാങ്ങ്മൂലം സമര്‍പ്പിക്കേ ണ്ടതില്ല. എന്നാല്‍ പാട്ടകൃഷി സംബന്ധിച്ച രേഖകള്‍ കൃഷി ഭവനില്‍ സമര്‍പ്പിക്കണം.
യാതൊരു കാരണവശാലും രജിസ്ട്രേഷന്‍ തിയതി നീട്ടില്ല. കൂടാതെ കേന്ദ്ര ഗവണ്‍മെന്റ് നിശ്ചയിച്ച ഗുണനിലവാരമില്ലാത്ത നെല്ല് സംഭ രിക്കുവാന്‍ സപ്ലൈകോയ്ക്ക് നിര്‍വാഹമില്ലാത്തതിനാല്‍ കര്‍ഷകര്‍ നിശ്ചിത നിലവാരമുള്ള നെല്ല് മാത്രം സംഭരണത്തിന് തയ്യാറാക്ക ണം. അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം ബാങ്ക് മാറ്റാന്‍ ഉദ്ദേശിക്കുന്ന കര്‍ഷകര്‍ നിര്‍ബന്ധമായും ഒറിജിനല്‍ പി.ആര്‍.എസ്. കൊണ്ടു വരണമെന്നും പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ അറിയിച്ചു . ഫോണ്‍ – 0491 2528553, 9446569910,9447288809