മണ്ണാര്‍ക്കാട്: വാട്ട്സാപ്പിലെ പ്രൊഫൈല്‍ പിക്ചര്‍ മാറ്റുന്നതു പോലെ ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോ മാറ്റാന്‍ അവസരമുള്ള തായി ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.തിരിച്ചറിയല്‍ കാര്‍ ഡിലെ ഫോട്ടോ മാറ്റുന്നതിനും വോട്ടര്‍പട്ടികയിലെ മേല്‍വിലാസ ത്തിലോ പേരിലോ തെറ്റുകളുണ്ടെങ്കില്‍ തിരുത്താന്‍ ഡിസംബര്‍ 31 വരെ അവസരമുണ്ട്. കൂടാതെ ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേ ര്‍ക്കാം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തയ്യാറാക്കുന്ന വോട്ടര്‍പട്ടികയിലാണ് പേര് ചേര്‍ക്കുന്നത്. voterportal.eci.gov.in, nvsp.in എന്നീ പോര്‍ട്ടലുകള്‍ വഴി വോട്ടര്‍പട്ടിക പരിശോധിക്കുകയും വോട്ടര്‍പട്ടികയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ക്ക് സ്വയം അപേക്ഷ നല്‍കുകയും ചെയ്യാം. അക്ഷയ കേന്ദ്രങ്ങള്‍ മുഖേ നയും അപേക്ഷ നല്‍കാം. ലഭിച്ച അപേക്ഷകള്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ട് പരിശോധിച്ച് ഉറപ്പാക്കും. 2021 ജനുവരി 20 ന് നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസി ദ്ധീകരിക്കും.