അലനല്ലൂര്‍: ഭീമനാട് നാട്ടുകല്‍ റോഡ് വീതി കൂട്ടിയുള്ള നവീകര ണം പുരോഗമിക്കുന്നു.ഭീമനാട് മുതല്‍ നാട്ടുകല്‍ 55-ാം വരെ 3 കിലോ മീറ്റര്‍ ദൂരമുള്ള റോഡ് ബിഎം ആന്‍ഡ് ബിസി ചെയ്താണ് നവീകരി ക്കുന്നത്.പൊതുമരാമത്ത് വകുപ്പിന്റെ മൂന്ന് കോടി രൂപ ചിലവി ലാണ് പ്രവൃത്തികള്‍.കള്‍വെര്‍ട്ടുകളുടെയും പാതയുടെ ഇരുവശവും വീതി കൂട്ടി മെറ്റല്‍ പാകുന്ന പ്രവൃത്തികളുമാണ് നടക്കുന്നത്. റോ ഡിന് കുറുകെയുള്ള ആറ് കള്‍വെര്‍ട്ടുകളില്‍ മൂന്നെണ്ണത്തിന്റെ പ്രവൃത്തികള്‍ കഴിഞ്ഞു.
ഒരു കള്‍വര്‍ട്ടിന്റെ പ്രവൃത്തികള്‍ നടന്ന് വരികയാണ്.ഇത് പൂര്‍ത്തി യാകാന്‍ ഒരു മാസമെങ്കിലും വേണ്ടി വരുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു.2021 മാര്‍ച്ച് 31 ഓടുകൂടി പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നത്. അതേ സമയം പ്രവൃത്തി ആരംഭിച്ചതോടെ ഇതുവഴിയുള്ള ഗതാ ഗതം നിരോധിച്ചിട്ടുണ്ട്. ഭീമനാട്,കോട്ടോപ്പാടം, അലനല്ലൂര്‍, കച്ചേരി പ്പറമ്പ്,തിരുവിഴാംകുന്ന് എന്നിവടങ്ങളില്‍ നിന്നും വരുന്ന വാഹന ങ്ങളെ തെയ്യോട്ട് ചിറ വഴിയാണ് ദേശീയ പാതയിലേക്ക് കടത്തി വിടുന്നത്.കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയെ കോഴിക്കോ ട് പാലക്കാട് ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാ ണ് നാട്ടുകല്‍ ഭീമനാട് റോഡ്.