മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 4643 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, കോട്ടയം,ഇടുക്കി, കണ്ണൂര്‍, തിരുവനന്ത പുരം ജില്ലകളിലും രണ്ട് പേര്‍ ആലപ്പുഴ, 26 പേര്‍ കോഴിക്കോട്, 45 പേര്‍ തൃശ്ശൂര്‍, 25 പേര്‍ എറണാകുളം, 106 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.ഇന്ന് ജില്ലയില്‍ 303 പേര്‍ക്ക് രോഗം സ്ഥിരീകരി ച്ചു.ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 141 പേര്‍, ഉറ വിടം അറിയാതെ രോഗം ബാധിച്ച 152 പേര്‍, ഇതര സംസ്ഥാനത്ത് നിന്നു വിവിധ രാജ്യങ്ങളില്‍ നിന്നുമായി വന്ന 3 പേര്‍, 7 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 265 പേര്‍ക്ക് രോഗമുക്തി ഉള്ള തായും അധികൃതര്‍ അറിയിച്ചു.75 പേരെ ആശുപത്രിയില്‍ പ്രവേ ശിപ്പിച്ചു.ഇതുവരെ 109630 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയ ച്ചതില്‍ 107842 പരിശോധനാ ഫലങ്ങള്‍ ലഭ്യമായി. ഇന്ന് 179 പരി ശോധനാ ഫലങ്ങള്‍ ലഭിച്ചു.പുതുതായി 441 സാമ്പിളുകള്‍ അയച്ചു. 45646 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 40373 പേര്‍ രോഗമുക്തി നേടി. ഇതുവരെ 234093 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി. ഇതില്‍ ഇന്ന് മാത്രം 1052 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ 10844 പേര്‍ വീടുക ളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.