മണ്ണാര്‍ക്കാട്:ഭാരതീയ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് ചികിത്സാ പദ്ധതിയായ ഭേഷജത്തിന് ജില്ലയില്‍ തുടക്ക മായി. കോവിഡിന്റെ ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്കാണ് ഇപ്പോള്‍ ആയുര്‍വേദ ചികിത്സ ലഭ്യമാക്കുന്നത്.ഇതിനോടകം ഇരു ന്നൂറിലധികം രോഗികള്‍ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിനുള്ള ‘അമൃതം’,കോവിഡ് പുനരധിവാസത്തിനുള്ള ‘പുനര്‍ജനി’ പദ്ധതികളും ജില്ലയില്‍ സജീവമാണ്. അമിതമായ ക്ഷീ ണം, കിതപ്പ്, നീണ്ടുനില്‍ക്കുന്ന ചുമ, തലവേദന തുടങ്ങിയ ആരോ ഗ്യ പ്രശ്നങ്ങള്‍ക്ക് പുനര്‍ജ്ജനി പദ്ധതിയിലൂടെ ആശ്വാസം നല്‍കുന്നു. നിലവില്‍ 5313 കോവിഡ് മുക്തര്‍ പുനര്‍ജനി പദ്ധതിയിലൂടെ സാധാ രണ ജീവിതത്തിലേക്ക് തിരിച്ചു വന്നതായി ജില്ലാ മെഡിക്കല്‍ ഓഫീ സര്‍ അറിയിച്ചു. സര്‍ക്കാര്‍ ആയുര്‍വേദ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തി ക്കുന്ന ആയുര്‍രക്ഷ ക്ലിനിക്കുകളിലൂടെ എല്ലാവര്‍ക്കും സൗജന്യമാ യി മരുന്നുകള്‍ ലഭിക്കും