അലനല്ലൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷികനയം റദ്ദാക്ക ണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരത്തെ അടിച്ചമ ര്‍ത്താന്‍ ശ്രമിക്കരുതെന്നും അവരുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു കൊടുക്കണമെന്നും അക്ഷരദീപം സാം സ്കാരിക സമിതി സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം ആവശ്യ പ്പെട്ടു.പ്രസിദ്ധ സാഹിത്യകാരന് യു.എ ഖാദറിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.സാംസ്കാരിക സമിതി മുഖ്യരക്ഷാധികാരി ടി.വിജയന് യോഗം ഉദ്ഘാടനം ചെയ്തു. പ്രസി ഡന്റ് ഗീതമ്മ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഉസ്മാന് പാലക്കാഴി, ട്രഷറര്‍ അജിത് പാട്യം, ഹുസൈന് പട്ടാമ്പി, ശംസുദ്ദീന്‍ എടത്തനാട്ടുകര, ഉണ്ണികൃഷ്ണന് കരിമ്പുഴ, ഹരി കെ.പുരക്കല്‍, ഇന്ദു മാരാത്ത്, താജിഷ് ചേക്കോട്, ആര്. ഋതുപര്‍ണ, റജീന റഹ്മാന്, ഒ. പുഷ്പ, എം ജാബിര്‍, പ്രേമ സതീഷ്,ആശ രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
