കുമരംപുത്തൂര്‍:വാക്ക് ചെറുതായാലും വലുതായാലും അത് പാലി ക്കപ്പെടാന്‍ ഉള്ളതാണെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ചി രിക്കുക യാണ് കുമരംപുത്തൂര്‍ കുന്നത്തുള്ളി വാര്‍ഡ് അംഗം രാജന് ആമ്പാട ത്ത്.തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വോട്ട് ചോദിച്ച് പൂന്തിരു ത്തി പ്രദേശത്തെത്തിയപ്പോഴാണ് അവിടുത്തെ കുട്ടികള്‍ ‘രാജേട്ടാ ഇങ്ങള് ജയിച്ചാല്‍ ഞങ്ങക്കൊരു പന്ത് വാങ്ങിച്ച് തര്വോ എന്ന്.ജയിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ രാജന് ഇന്നലെ പൂന്തുരുത്തിയി ലെത്തി കുട്ടികള്‍ക്ക് പന്ത് സമ്മാനിക്കുകയായിരുന്നു. പ്രദേശവാസി യായ മുത്തു,അര്‍ഷാദ്,നബീല്‍,ഷെഫീഖ്,ഷമ്മാസ്,സഫ്വാന് എന്നി വരും രാജനോടൊപ്പമുണ്ടായിരുന്നു.പന്ത് കിട്ടിയ സന്തോഷത്തി ലാണ് പൂന്തുരുത്തിയിലെ കുട്ടികള്‍.
