അലനല്ലൂര്‍:തിരുവിഴാംകുന്നിന് സമീപം മുറിയകണ്ണിയില് വന്യ ജീവി വളര്‍ത്തുനായയെ കൊന്ന് തിന്ന സാഹചര്യത്തില്‍ പ്രദേശത്ത് വനംവകുപ്പ് രണ്ട് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു.ഇന്ന് ഉച്ചതിരി ഞ്ഞ് മൂന്ന് മണിയോടെയാണ് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യുട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം ശശികുമാര്‍ സൈലന്റ് വാലി റേഞ്ച് ബയോളജിസ്റ്റ് അനുരാഗ് എന്നിവരുടെ നേതൃത്വത്തി ലുള്ള വനപാലക സംഘം ക്യാമറകള്‍ സ്ഥാപിച്ചത്.

ഇന്നലെ വന്യജീവി ആക്രമണമുണ്ടായ കോഴി ഫാമില്‍ നിന്നും ഏക ദേശം അമ്പത് മീറ്റര്‍ മാറി കവുങ്ങിന് തോട്ടത്തില്‍ രണ്ടിടങ്ങ ളിലായാണ് ക്യമാറകള്‍ വെച്ചിരിക്കുന്നത്.ഒരാഴ്ച നിരീക്ഷിച്ച ശേഷം ദൃശ്യങ്ങള്‍ പരിശോധിച്ച് വന്യജീവി സാന്നിദ്ധ്യം സ്ഥിരീകരിച്ചാല്‍ കൂട് വെച്ച് പിടികൂടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം ശശികുമാര്‍ പറഞ്ഞു.

ഇന്നലെയാണ് മുറിയകണ്ണിയില് തയ്യില്‍ കുഞ്ഞിരായിന്റെ കോഴി ഫാമിന് സമീപത്ത് കൂട്ടില്‍ കെട്ടിയിട്ടിരുന്ന നായയെ വന്യജീവി കൊന്ന് തിന്ന നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ ആഴ്ച മുണ്ടക്കുന്ന് ചൂരിയോട് ഭാഗത്തും സമാന രീതിയില്‍ വളര്‍ത്തുനായയെ കൊന്ന് ത തിന്നിരുന്നു.തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രം ഉള് പ്പെട്ട സ്ഥലത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടുപന്നികളുടേയും നായ്ക്കളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.

നാനൂറ് ഏക്കറോളം വരുന്ന ഗവേഷണ കേന്ദ്രത്തിന്റെ ഭൂരിഭാഗവും കാട് വളര്‍ന്ന് നില്‍ക്കുകയാണ്.കാട്ടുപന്നി അടക്കമുള്ള വന്യജീവി കള്‍ക്ക് തമ്പടിക്കാന്‍ സാഹചര്യമൊരുക്കുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.നേരത്തെ ഫാമിന്റെ അതിര്‍ത്തിയില്‍ അഞ്ച് മീറ്റര്‍ വീതിയില്‍ ചുറ്റിലും കാട് വെട്ട് നീക്കുമായിരുന്നുവെങ്കിലും കുറച്ച് കാലമായി ഇത് നടക്കാറില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഫാമി ന്റെ അതിര്‍ത്തികളില്‍ കാട് വെട്ടിത്തെളിച്ച് സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കണമെന്ന് അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും പ്രദേശവാസിയുമായ യൂസഫ് പുല്ലിക്കുന്നന്‍ ആവശ്യപ്പെട്ടു.
