മണ്ണാര്‍ക്കാട്: നാട്ടുകല്‍-താണാവ് ദേശീയപാത നവീകരണത്തിന്റെ ഭാഗമായുള്ള അവസാന ഘട്ട ടാറിംഗ് പ്രവൃത്തികള്‍ മണ്ണാര്‍ക്കാട് നഗരത്തിലേക്ക് പ്രവേശിച്ചു.ഉന്നത നിലവാരത്തിലുള്ള റബ്ബറൈസ്ഡ് റോഡ് ടാറിംഗ് പ്രവൃത്തികളാണ് ഇന്ന് കുന്തിപ്പുഴ പാലവും കടന്ന് നഗരത്തിലേക്കെത്തിയത്.റോഡിന്റെ മുകള്‍ തട്ടിലുള്ള ടാറിംഗ് പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.നഗരത്തില്‍ നാല് ദിവസ ത്തോളം ടാറിംഗ് ജോലികളുണ്ടാകുമെന്ന് യുഎല്‍സിസിഎസ് വൃത്തങ്ങള്‍ അറിയിച്ചു.

ആദ്യഘട്ടത്തില്‍ റോഡിന്റെ ഒരുഭാഗം നീളത്തില്‍ ടാര്‍ചെയ്തു പോകുകയാണ്. ഇരുവശത്തുനിന്നുള്ള വാഹനങ്ങള്‍ മറുപാതിയി ലൂടെ കടത്തിവിടുകയും ചെയ്യുന്നു. ഗതാഗതം നിയന്ത്രിച്ച് വാഹ നങ്ങള്‍ കടത്തിവിടാന്‍ ട്രാഫിക് പോലീസും നിരത്തിലറങ്ങിയിരു ന്നു.10 മുതല്‍ 15 മിനുട്ട് വരെ സമയം വാഹനങ്ങള്‍ നിര്‍ത്തിയിടേ ണ്ടി വരുന്നതിനാല്‍ ഗതാഗത തടസ്സവും രൂക്ഷമായി.തിരക്കൊഴി വാക്കാന്‍ കുന്തിപ്പുഴ ബൈപാസ് വഴിയും വാഹനങ്ങള്‍ വഴി തിരിച്ച് വിടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഗതാഗത കുരുക്ക് മുറുകുന്ന സാഹ ചര്യമായിരുന്നു ഇന്ന് ദൃശ്യമായത്.രാവിലെ തുടങ്ങിയ ഗതാഗതകു രുക്ക് വൈകീട്ട് വരെയും തുടര്‍ന്നു.രൂക്ഷമായ ഗാതഗാത കുരുക്കില്‍ വാഹനഡ്രൈവര്‍മാരും യാത്രക്കാരും ഒരു പോലെ വലഞ്ഞു.

ടാറിംഗ് പ്രവൃത്തികള്‍ കോടതിപ്പടി ഭാഗത്തെത്തിയിട്ടുണ്ട്. നാളെ ടൗണിനുള്ളിലേക്ക് പ്രവേശിക്കുന്നതിനാല്‍ വാഹനക്കുരുക്ക് വീ ണ്ടും വര്‍ധിച്ചേക്കും.യുഎല്‍സിസിഎസിന്റെ നേതൃത്വ ത്തിലാണ് ദേശീയപാത നവീകരണം പുരോഗമിക്കുന്നത്. അനുബന്ധ പ്രവൃ ത്തികള്‍ പൂര്‍ത്തിയായ ഇടത്തെല്ലാം റോഡ് നിരപ്പാക്കലും ദ്രുതഗതി യിലുള്ള ടാറിംഗ് പ്രവൃത്തികളും നടന്നുവരികയാണ്. ജനുവരിയോ ടെ ദേശീയപാത നവീകരണം പൂര്‍ത്തിയാകുമെന്നാണ് യുഎല്‍സി സിഎസ് അധികൃതര്‍ പറയുന്നത്.
