മണ്ണാര്‍ക്കാട്: തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങള്‍ ഇന്നലെ വരണാധികാരികള്‍ക്ക് മുമ്പില്‍ സത്യ പ്രതിജ്ഞചെയ്തു അധികാരമേറ്റു.മണ്ണാര്‍ക്കാട് താലൂക്കിലെ രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, നഗരസഭ, ശ്രീകൃഷ്ണപുരം ബ്ലോക്കിലുള് പ്പെടുന്ന കാരാകുര്ശിയടക്കം 12 പഞ്ചായത്തുകളിലെയും ജനപ്രതി നിധികളാണ് ഭരണംകൈയാളുന്നതിന്റെ ആദ്യപടിയായി അധി കാരമേറ്റത്. ചടങ്ങുകള്‍ക്കുശേഷം അംഗങ്ങളെ പ്രവര്‍ത്തകര്‍ മാല യിട്ട് സ്വീകരിച്ച് പുറത്തേക്കാനയിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ നിലവിലുള്ളതിനാല്‍ നാമമാത്രമായ പ്രവര്‍ത്തകരെമാത്രമാണ് പങ്കെടുപ്പിച്ചത്. ചിലര്‍ കുടുംബസമേതവും എത്തിച്ചേര്‍ന്നു. അതത് ഭരണകാര്യാലയത്തില്തന്നെയാണ് സത്യപ്രതിജ്ഞചെയ്തത്.

മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്
മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ രാവിലെ 10.30 ന് ആരംഭിച്ചു. വിവിധ ഡിവിഷനുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 17 അംഗങ്ങളും ഹാജരായിരുന്നു. മണ്ണാര്‍ക്കാട് ഡിഎഫ്ഒ സുനില്‍കു മാര്‍ സത്യവാചകംചൊല്ലികൊടുത്തു. മുതിര്‍ന്ന അംഗവും തെങ്കര ഡിവിഷനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എല്‍ഡിഎഫിലെ രമ സുകുമാരനാണ് ആദ്യം സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റത്. തുടര്‍ന്ന് മറ്റംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലികൊടുക്കുകയും ചെയ്തു. മുസ്തഫ വറോടന്‍ (ചങ്ങലീരി ഡിവിഷന്), മണികണ്ഠന് ( തിരുവിഴാംകുന്ന് ), ഷാനവാസ് മാസ്റ്റര്‍ (എടത്തനാട്ടുകര), പടുവില്‍ കുഞ്ഞുമുഹമ്മദ് (കോട്ടോപ്പാടം), വി. പ്രീത ( പയ്യനെടം), ബിജി ടോമി (കാഞ്ഞിരപ്പുഴ), പി.വി. കുര്യന് (പാലക്കയം), ഓമന രാമ ചന്ദ്രന് (മീന്‍വല്ലം), സി.കെ. ജയശ്രീ ടീച്ചര്‍ (കരിമ്പ), ആയിഷ ഭാനു കാപ്പില്‍ (തച്ചമ്പാറ), മുഹമ്മദ് ചെറൂട്ടി ( കൊറ്റിയോട്), അഡ്വ.സി .കെ. ഉമ്മുസല്‍മ (അരിയൂര്‍), എം. തങ്കം (ചെത്തല്ലൂര്‍), ബുഷറ (തച്ചനാട്ടുകര), ബഷീര്‍ തെക്കന്‍ ( ഭീമനാട്), വി. അബ്ദുള്‍ സലീം( അലനല്ലൂര്‍) എന്നിവരും സത്യപ്രതിജ്ഞചെയ്ത് അധികാര മേറ്റു. ശേഷം അംഗങ്ങള്‍തമ്മില്‍ പരിചയപ്പെട്ടു. ആദ്യയോഗവും ചേര്‍ന്നു.
മണ്ണാര്‍ക്കാട് നഗരസഭ
നഗരസഭയിലെ 29 അംഗങ്ങളും ഇന്നലെ വരണാധികാരിക്ക് മുമ്പാ കെ സത്യപ്രതിജ്ഞചൊല്ലി അധികാരമേറ്റു.മണ്ണാര്‍ക്കാട് നഗരസഭ യില്വരണാധികാരിജില്ലാ പട്ടികജാതിഓഫീസര് അരവിന്ദാക്ഷന് മുതിര്‍ന്ന അംഗം 27-ാം വാര്ഡ്ഒന്നാംമൈലിലെ യൂസഫ്ഹാജി ക്ക്ആദ്യംസത്യ പ്രതിജ്ഞചൊല്ലി കൊടുത്തു. ടി.ആര്. സെബാസ്റ്റ്യന്‍, സറഫുന്നീസ സൈദ്, ഉഷ,ഹസീന, ഹംസ കുറുവണ്ണ, സമീര്‍ വേളക്കാടന്‍, അരുണ്‍കുമാര്‍, പ്രസീദ ടീച്ചര്‍, കമലാക്ഷി, പി. പ്രസാദ്, കദീജ അസീസ്, ബാലകൃഷ്ണന്, മുഹമ്മദ് ഇബ്രാഹിം, ഖയറുന്നീസ ടീച്ചര്‍, വി. അമുദ, എന്‍. ലക്ഷ്മി, ഫായിദ ബഷീര്‍, മുജീബ് ചോലോ ത്ത്, വത്സലകുമാരി, സി.പി. പുഷ്പാനന്ദ്, റെജീന, മന്‍സൂര്‍ നായാടി ക്കുന്ന്, ഷഫീക്ക് റഹ്മാന്, സിന്ധുടീച്ചര്‍, മാസിത സത്താര്‍, രാധാകൃ ഷ്ണന്‍,തോരക്കാട്ടില്‍ യൂസഫ് ഹാജി, സൗദാമിനി, സുഹറ എന്നിവ രാണ് അധികാരമേറ്റത്.
കുമരംപുത്തൂര്‍ പഞ്ചായത്ത്
കുമരം പുത്തൂര്‍ പഞ്ചായത്തില്‍ 18 അംഗങ്ങളും അധികാരമേറ്റു. വരണാധികാരിയായ സഹകരണഅസി. രജിസ്ട്രാര്കെ.ജിസാബു മുതിര് അംഗംവിജയലക്ഷ്മിക്ക്സത്യവാചകംചൊല്ലികൊടുത്തു. മേരി സന്തോഷ്, വിജയലക്ഷ്മി, ഇന്ദിര മഠത്തുംപുള്ളി, പി.അജിത്, പി.എം. നൗഫല്‍ തങ്ങള്‍, റസീന വറോടന്‍, രുഗ്മിണി കുഞ്ചീരത്ത്, മുഹമ്മദ് ഷെമീര്‍ തെക്കേക്കര, മുഹമ്മദ് ഷെരീഫ്, ഉഷ വള്ളുവ മ്പുഴ, വിനീത, സിദ്ധിഖ് മല്ലിയില്‍, ശ്രീജ ഹരിദാസ്, ഹരിദാസന്, മുഹമ്മദ് സഹദ്, ലക്ഷ്മിക്കുട്ടി, രാജന് ആമ്പാടത്ത്, ഖാദര്‍ കുത്തനി യില്‍ എന്നിവരാണ് അധികാരമേറ്റത്.

കോട്ടോപ്പാടം പഞ്ചായത്ത്
കോട്ടോപ്പാടം പഞ്ചായത്തില്‍ ആയിഷ, നൂറുല്‍ സലാം, നിജോ വര്‍ഗീസ്, രാധാകൃഷ്ണന് മാസ്റ്റര്‍, ഫായിസ ടീച്ചര്‍, ഹംസ മാസ്റ്റര്‍ കിള യില്‍, നസീമ അയ്നെല്ലി, വിനീത, റുബീന ചോലക്കല്‍, പാറയില്‍ മുഹമ്മദാലി, സരോജിനി, കോഴിശ്ശേരി റജീന ടീച്ചര്‍, സി.കെ. സുബൈര്‍, അബൂബക്കര്‍, ശശികുമാര്‍ ഭീമനാട്, അക്കര ജസീന, മുത്തനില്‍ റഫീന അബ്ദുള്‍ റഷീദ്, നാസര്‍ ഓങ്ങല്ലൂര്‍, കെ.ടി. അബ്ദു ള്ള, റഷീദ പുളിക്കല്‍, ഒ. ഇര്‍ഷാദ് മാസ്റ്റര്‍, ഫസീല സുഹൈല്‍ എന്നീ 22 അംഗങ്ങളും അധികാരമേറ്റു.

തെങ്കര പഞ്ചായത്ത്
തെങ്കരയില്‍ പറശീരി വാര്‍ഡില്‍ മുതിര്‍ന്ന അംഗം ശ്രീകുമാറിനു വരണാധികാരി താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.ഷാജഹാന് സത്യവാ ചകം ചൊല്ലിക്കൊടുത്തു. അസി.വരണാധികാരി കെ.പി.ഉണ്ണിക്കൃ ഷ്ണന്‍ പ്രസംഗിച്ചു.തുടര്‍ന്ന് മറ്റ് അംഗങ്ങള്‍ക്ക് ശ്രീകുമാര്‍ സത്യവാച കം ചൊല്ലിക്കൊടുത്തു.നൈജുന്നിസ,അനിത,മേരി ഷിബു,സീന ത്ത്,സൂര്യ കൃഷ്ണ.യു,അബ്ദുള്‍ റഷീദ്,മുഹമ്മദ് ഉനൈസ്,സന്ധ്യ ഷിബു,ടിന്റു,ശ്രീകുമാര്‍,രാജിമോള്‍ പി,അബ്ദുസല് ഗഫൂര്‍ സികെ, കെപി ജഹിഫ്,സുഭാഷ്,ഷൗക്കത്തലി,സിപി മുഹമ്മദ് അലി എന്നിവരാണ് അധികാരമേറ്റത്.

കാഞ്ഞിരപ്പുഴ പഞ്ചായത്ത്
കാഞ്ഞിരപ്പുഴയില്‍ മുതിര്‍ന്ന അംഗം ഉഷയ്ക്ക് വരണാധികാരി മണികണ്ഠന് സത്യവാചകം ചൊല്ലിക്കൊടുത്തു.മറ്റ് അംഗങ്ങള്‍ക്ക് ഉഷ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.അംബിക,പ്രദീഷ് എന്‍, പ്രമീള,ഉഷാദേവി ടീച്ചര്‍,ദിവ്യ ആര്,ഷിബി,മിനി മോള് ജോണ്‍, സതി,സിദ്ദീഖ് ചേപ്പോടന്‍,രവി അടിയത്ത്,പ്രിയ എംപി,പുത്തന്‍ വീട്ടില്‍ രാജന്,ഷാജഹാന് എഎം,റീന, മുഹമ്മദാലി,പ്രദീപ്, മുഹ മ്മദലി,കെ.സതീഷ്,സ്മിത എന്നിവരാണ് അധികാരമേറ്റത്.ആദ്യ യോഗത്തില്‍ ഉഷഅധ്യക്ഷത വഹിച്ചു.
