അലനല്ലൂര്‍:കോഴിഫാമിന് സമീപം കൂട്ടില്‍ കെട്ടിയിരുന്ന വളര്‍ത്തു നായയെ വന്യജീവി കൊന്നു.തിരുവിഴാംകുന്ന് മുറിയക്കണ്ണിയിലാ ണ് സംഭവം.തയ്യില്‍ കുഞ്ഞിരായിന്റെ വളര്‍ത്തുനായയെ ആണ് വന്യജീവി ആക്രമിച്ചത്.കഴിഞ്ഞ ദിവസം അര്‍ധരാത്രി 12 മണിയോ ടെ കോഴി ഫാമിന് സമീപത്ത് നിന്നും നായ്ക്കളുടെ ശബ്ദം കേട്ടതാ യി സമീപ വാസികള്‍ പറയുന്നു.ലൈറ്റ് തെളിച്ച് നോക്കിയപ്പോള്‍ അസ്വാഭാവികമായി ഒന്നും കാണാനായില്ലെന്നാണ് പറയുന്നത്. രാ വിലെ കുഞ്ഞിരായിന്‍ ഫാമിലെത്തി നോക്കിയപ്പോഴാണ് കൂടിന് സമീപത്ത് ചങ്ങലയില്‍ ബന്ധിച്ച നായയെ ചത്ത നിലയില്‍ കണ്ടത്. നായയുടെ ആന്തരിക അവയവങ്ങള്‍ പുറത്ത് വന്ന നിലയിലായിരു ന്നു.സമീപത്ത് കാല്‍പ്പാടുകള്‍ കണ്ടതിനെ തുടര്‍ന്ന്് വിവരം തിരു വിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനില്‍ അറിയിച്ചു.ഡെപ്യുട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം ശശികുമാറിന്റെ നേതൃത്വത്തിലുള്ള വനപാ ലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
നായയെ കൊന്നത് പുലിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാ ല്‍ സ്ഥലത്ത് നിന്നും കണ്ടെത്തിയ കാല്‍പ്പാടുകള്‍ വനംവകുപ്പ് പരി ശോധിച്ചതില്‍ നിന്നും പുലിയാണെന്നത് സ്ഥിരീകരിച്ചിട്ടില്ല. തിരു വിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ ഉള്‍പ്പെട്ട സ്ഥലത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടുപന്നികളുടേയും നായ്ക്കളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.കഴിഞ്ഞ മാസം ഫാമില്‍ പുലി യെ കണ്ടതായി അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ക്യാമറ സ്ഥാ പിച്ച് നിരീക്ഷണം നടത്തിയിരുന്നു.അതേ സമയം വന്യജീവി ആക്ര മണം മുറിയക്കണ്ണി പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ബന്ധപ്പെട്ട അധികൃതര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെട ണമെന്ന് അലനല്ലൂര്‍ മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും പ്രദേശ വാസിയുമായ യൂസഫ് പുല്ലിക്കുന്നന്‍ ആവശ്യപ്പെട്ടു.
