പാലക്കാട്:തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച പുതിയ ഭരണസമിതി യിലെ ജില്ലാ പഞ്ചായത്ത് ഡിവിഷന് മെമ്പര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു.

ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ഡിവിഷന് മെമ്പര്‍മാരില്‍ ഏറ്റവും മുതിര്‍ന്ന അംഗമായ ഒമ്പതാം ഡിവിഷന് പുതുപ്പരിയാരത്ത് നിന്ന് വിജയിച്ച വി.കെ ജയപ്രകാശിന് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മുതിര്‍ന്ന അംഗം വി കെ ജയപ്രകാശ് മറ്റു ഡിവിഷന് മെമ്പര്‍മാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന് സ്ഥാനമേറ്റെടുത്ത പുതിയ അംഗങ്ങള്‍ക്കായി അഭിവാദ്യമര്‍പ്പിച്ച കത്ത് ജില്ലാ പഞ്ചായ ത്ത് സെക്രട്ടറി പി. അനില്‍കുമാര്‍ പരിപാടിയില്‍ വായിച്ചു. കൊഴി ഞ്ഞാമ്പാറയില് നിന്നുള്ള ഡിവിഷന് അംഗം മിനി മുരളി കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പി.പി.ഇ കിറ്റ് ധരിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്.

ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി, ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ടി. കെ. നാരായണദാസ്, സി പിഎം ജില്ലാ സെക്രട്ടറി സി. കെ. രാജേന്ദ്രന്, ഒ.വി വിജയന് സ്മാരക സമിതി സെക്രട്ടറി ടി. ആര്. അജയന്, ജില്ലാ പ്ലാനിംഗ് ഓ ഫീസര്‍ ഏലിയാമ്മ നൈനാന് എന്നിവര്‍ സത്യപ്രതിജ്ഞ പരിപാ ടിയില്‍ പങ്കെടുത്തു. പുതിയ ഡിവിഷന് മെമ്പര്‍മാരുടെ കുടുംബാം ഗങ്ങളും സുഹൃത്തുക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും സത്യപ്രതി ജ്ഞ പരിപാ ടിയില്‍ സംബന്ധിച്ചു
മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ ആദ്യ ഭരണസമിതിയോഗം
ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ ആദ്യ യോഗം മുതിര്‍ന്ന അംഗം വി. കെ ജയപ്രകാശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. സത്യ പ്രതിജ്ഞ ചടങ്ങിന് ശേഷം നടന്ന യോഗത്തില്‍ 29 അംഗങ്ങളും പങ്കെടുത്തു. കോവിഡ് ബാധിതയായ കൊഴിഞ്ഞാമ്പാറ ഡിവിഷ നില് നിന്നുള്ള മിനി മുരളി സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മടങ്ങിയതിനാല്‍ യോഗത്തില്‍ പങ്കെടുത്തില്ല. പുതിയ ഭരണസമിതി യിലേക്കുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡിസംബര്‍ 30ന് രാവിലെ 11 നും വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് അന്നേദിവസം ഉച്ചയ്ക്ക് രണ്ടിനും നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി അനില്‍കുമാര്‍ യോഗത്തില്‍ അറിയിച്ചു.
