കാരാകുര്‍ശ്ശി: ഗ്രാമപഞ്ചായത്തിന്റെ പുതിയ മെമ്പര്‍മാര്‍ സത്യ പ്രതി ജ്ഞ ചെയ്ത് അധികാരമേറ്റു.മുതിര്‍ന്ന അംഗം 11-ാം വാര്‍ഡ് മെമ്പര്‍ എം. ബാലകൃഷ്ണന് വരണാധികാരി ഷിബുസത്യവാചകം ചൊല്ലിക്കൊ ടുത്തു.തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മറ്റ് അംഗങ്ങള്‍ക്ക് ബാലകൃഷ്ണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു .ഒന്നാം വാര്‍ഡ് അംഗം മഠത്തില്‍ ജയകൃഷ്ണന്‍,രണ്ടാം വാര്‍ഡ് അംഗം പ്രിയ നാരായ ണന്‍ കുട്ടി,മൂന്നാം വാര്‍ഡ് മെമ്പര്‍ ചന്ദ്രിക.എം,നാലാം വാര്‍ഡ് മെമ്പ ര്‍ രാധരുഗ്മണി എം,അഞ്ചാം വാര്‍ഡ് മെമ്പര്‍ ബുഷറ അരങ്ങത്ത്, ആറാം വാര്‍ഡ് മെമ്പര്‍ അഡ്വ.മജീദ്, ഏഴാം വാര്‍ഡ് മെമ്പര്‍ പി സുഭാഷ്,എട്ടാം വാര്‍ഡ് മെമ്പര്‍ അബ്ദുള്‍ നാസര്‍,ഒമ്പതാം വാര്‍ഡ് മെമ്പര്‍ കെ രാധാകൃഷ്ണന്‍,10-ാം വാര്‍ഡ് മെമ്പര്‍ പ്രേമലത.എ,12-ാം വാര്‍ഡ് മെമ്പര്‍ സാഫിറ കോലാനി,13-ാം വാര്‍ഡ് മെമ്പര്‍ റിയാസ് നാലകത്ത്,14-ാം വാര്‍ഡ് മെമ്പര്‍ സുബിത വാസു ടി.കെ,15-ാം വാര്‍ഡ് മെമ്പര്‍ ജസീറ കെപി,16-ാം വാര്‍ഡ് മെമ്പര്‍ ബഷീര്‍ കരിമ്പനക്കല്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റത്.തുടര്‍ന്ന് മുതിര്‍ന്ന അംഗം ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ അംഗങ്ങളുടെ ആദ്യ യോഗം ചേര്‍ന്നു.
