അലനല്ലൂര്‍: ഗ്രാമ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗ ങ്ങള് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.പഞ്ചായത്ത് പരിസരത്ത് വെച്ച് നടന്ന ചടങ്ങില്‍ മുതിര്‍ന്ന അംഗം കെ ഹംസയ്ക്ക് വരണാ ധികാരി വിന്നിമാത്യ സത്യവാചകം ചൊല്ലിക്കൊടുത്തു. നടപടിക്ര മങ്ങള്‍ പൂര്‍ത്തീകരിച്ച് മറ്റ് അംഗങ്ങള്‍ക്ക് ഹംസ സത്യവാചകം ചൊല്ലിക്കൊടുത്തു.
ഒന്നാം വാര്‍ഡ് ചളവ മെമ്പര്‍ നെയ്സി ബെന്നി,രണ്ടാം വാര്‍ഡ് മെമ്പ ര്‍ ബഷീര്‍ പടുകുണ്ടില്‍,മൂന്നാം വാര്‍ഡ് മെമ്പര്‍ അബ്ദുള്‍ അലി, നാ ലാം വാര്‍ഡ് മെമ്പര്‍ സജ്നസത്താര്‍,അഞ്ചാം വാര്‍ഡ് മെമ്പര്‍ അനില്‍ കുമാര്‍ എ,ആറാംവാര്‍ഡ് മെമ്പര്‍ അബൂബക്കര്‍ എം,ഏഴാം വാര്‍ഡ് മെമ്പര്‍ മുള്ളത്ത് ലത,എട്ടാം വാര്‍ഡ് മെമ്പര്‍ അശ്വതി പി,ഒമ്പതാം വാര്‍ഡ് മെമ്പര്‍ റംലത്ത് കെ,10-ാം വാര്‍ഡ് മെമ്പര്‍ ഹംസ കെ,11-ാം വാര്‍ഡ് മെമ്പര്‍ ആയിഷാബി ആറാട്ടു തൊടി,12-ാം വാര്‍ഡ് മെമ്പര്‍ ദിവ്യ,13-ാം വാര്‍ഡ് മെമ്പര്‍ മുസ്തഫ പി,14-ാം വാര്‍ഡ് മെമ്പര്‍ അജിത കെ,15-ാം വാര്‍ഡ് മെമ്പര്‍ വിയജ ലക്ഷ്മി,16-ാം വാര്‍ഡ് മെമ്പര്‍ ഷമീര്‍ ബാബു പുത്തംകോട്,17-ാം വാര്‍ഡ് മെമ്പര്‍ അനിത വിത്തനോട്ടില്‍, 18-ാം വാര്‍ഡ് മെമ്പര്‍ മധു പിഎം,19-ാം വാര്‍ഡ് മെമ്പര്‍ ഷൗക്കത്തലി ,20-ാം വാര്‍ഡ് മെമ്പര്‍ ലൈല ഷാജഹാന്,21-ാം വാര്‍ഡ് മെമ്പര്‍ എം ജിഷ,22-ാം വാര്‍ഡ് മെമ്പര്‍ അക്ബര്‍ അലി പാറോക്കോട്ട്,23-ാം വാര് ഡ് മെമ്പര്‍ രഞ്ജിത് പി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധി കാരമേറ്റത്.
മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് ആലായന്‍,കോണ്‍ഗ്രസ് മണ്ഡ ലം പ്രസിഡന്റ് കെ വേണുഗോപാല്‍,സിപിഎം നേതാവ് യൂസഫ് പുല്ലിക്കുന്നന്‍,യൂസഫ് മിഷ്കാത്തി തുടങ്ങിയവര്‍ പുതിയ അംഗങ്ങ ള്‍ക്ക് ആശംസകള്‍ നേര്‍ന്നു.സെക്രട്ടറി പി ഗോപാലകൃഷണന് സ്വാ ഗതവും അസി.സെക്രട്ടറി രേണു നന്ദിയും പറഞ്ഞു.തുടര്‍ന്ന് മുതി ര്‍ന്ന അംഗം ഹംസയുടെ അധ്യക്ഷതയില്‍ അംഗങ്ങളുടെ യോഗവും ചേര്‍ന്നു.മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മുസ്ലീം ലീഗ് നേതാ വുമായിരുന്ന എന്‍ ഹംസയുടേയും അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗമായി കെപി സത്യന്റേയും നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
